നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് നാളെ... പരീക്ഷക്ക് അപേക്ഷിച്ചത് 23 ലക്ഷത്തിലധികം പേര്‍

മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യു.ജി) ഞായറാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പരീക്ഷ.
23 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. കേരളത്തില്‍ 16 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള 362 പരീക്ഷ കേന്ദ്രങ്ങളിലായി 1.30 ലക്ഷത്തിലധികം പേരാണ് പരീക്ഷക്ക് എത്തുക. ജൂണ്‍ 14നകം പരീക്ഷ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്യും. പരീക്ഷാര്‍ഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ നിര്‍ദേശിച്ച സമയത്തുതന്നെ പരീക്ഷ കേന്ദ്രത്തിലെത്തണം.
ഒന്നരക്ക് പരീക്ഷ കേന്ദ്രങ്ങളുടെ ഗേറ്റ് അടക്കും. പിന്നീട് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. 1.15 മുതല്‍ പരീക്ഷ ഹാളില്‍ ഇരിപ്പിടം അനുവദിക്കും. 1.30 മുതല്‍ പ്രധാന അറിയിപ്പുകള്‍ നല്‍കലും അഡ്മിറ്റ് കാര്‍ഡ് പരിശോധനയും നടക്കും. 1.50ന് പരീക്ഷ ബുക്ക് ലെറ്റ് നല്‍കും.
ഇന്‍വിജിലേറ്റര്‍ നിര്‍ദേശിക്കുമ്പോള്‍ മാത്രമാണ് ബുക് ലെറ്റിന്റെ സീല്‍ പൊട്ടിക്കേണ്ടത്. 1.50 മുതല്‍ രണ്ട് വരെ ബുക്ക് ലെറ്റില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനുള്ള സമയമാണ്. കൃത്യം രണ്ടിന് പരീക്ഷ തുടങ്ങും. കര്‍ശനമായ പരിശോധനയോടെയായിരിക്കും പരീക്ഷ നടത്തിപ്പ്. ആഭരണങ്ങള്‍, ഷൂസ്, ഉയരമുള്ള ചെരിപ്പ് തുടങ്ങിയവ ധരിക്കാന്‍ പാടുള്ളതല്ല
"
https://www.facebook.com/Malayalivartha