പാലക്കാട് മലമ്പുഴയില്‍ ട്രെയിനിടിച്ച് ഒമ്പതു പശുക്കള്‍ ചത്തു...

പാലക്കാട് മലമ്പുഴയില്‍ ട്രെയിനിടിച്ച് ഒമ്പതു പശുക്കള്‍ ചത്തു. മലമ്പുഴക്കും കൊട്ടേക്കാടിനും ഇടയില്‍ വാരണി കാഞ്ഞിരക്കടവിന് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നതെന്നാണ് സൂചനകളുള്ളത്.
കഴിഞ്ഞ മാസം പാലക്കാട് മുതലമടയില്‍ ട്രെയിന്‍ തട്ടി 14 പശുക്കള്‍ ചത്തിരുന്നു. ചെന്നൈ പാലക്കാട് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് പശുക്കളെ ഇടിച്ചത്. ചത്ത പശുക്കളുടെ ശരീരം ട്രെയിന്‍ ചക്രങ്ങളില്‍ കുടുങ്ങിയതോടെ 40 മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിടുകയായിരുന്നു.
https://www.facebook.com/Malayalivartha