പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മല പ്രദേശത്ത് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി....

പെരിന്തല്‍മണ്ണക്കടുത്ത് മണ്ണാര്‍മല പ്രദേശത്ത് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. നാട്ടുകാര്‍ സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പുള്ളിപ്പുലിയുടെ ദൃശ്യം പതിഞ്ഞതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
വ്യാഴാഴ്ച രാത്രി 11.45നാണ് റോഡ് മുറിച്ചു കടന്ന് പൊന്തക്കാട്ടിലൂടെ മലമുകളിലേക്ക് പുലി നടന്നുപോകുന്ന ചിത്രം കാമറയില്‍ പതിഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ പല തവണകളിലായി ഈ ഭാഗത്ത് പുലിയെ കണ്ടതായി വാഹനയാത്രക്കാര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടായിരുന്നു. ഫെബ്രുവരി മൂന്നിന് രാത്രിയും ഇതേ പ്രദേശത്ത് പുലിയിറങ്ങിയിരുന്നു.
അന്നും ചിത്രം സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന്, പുലി സാന്നിധ്യമുണ്ടായ രണ്ട് പ്രദേശങ്ങളില്‍ വനം വകുപ്പ് കെണികള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.കഴിഞ്ഞതവണ കണ്ടതിന്റെ മറുഭാഗത്ത് പുതിയതായി സ്ഥാപിച്ച കാമറയിലാണ് ചിത്രം പതിഞ്ഞത്. ദിനേന നൂറുകണക്കിന് വാഹനങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ കടന്നുപോകുന്ന മാനത്തുമംഗലം-കാര്യാവട്ടം ബൈപാസ് റോഡില്‍ മണ്ണാര്‍മല മാട് റോഡ് ഭാഗത്താണ് പുലിയിറങ്ങിയത്.
"
https://www.facebook.com/Malayalivartha