ഓണറേറിയം വര്‍ദ്ധിപ്പിച്ചേക്കും... സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാദ്ധ്യത

പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങുന്നതോടെ സംസ്ഥാനത്തെ സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സാദ്ധ്യത. കഴിഞ്ഞ ദിവസം ട്രേഡ് യൂണിയനുകള്‍ മന്ത്രി വി.ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണിത്.
2023 മാര്‍ച്ചില്‍ മിനിമം വേതന പരിധിയില്‍ നിന്ന് ഇവരെ ഒഴിവാക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ ചര്‍ച്ചയില്‍ ധാരണയായി. ഇതോടെ കൂലിയില്‍ വര്‍ദ്ധനവുണ്ടാകും.
മിനിമം വേജസ് അഡൈ്വസറി ബോര്‍ഡിന്റെ നടപടിക്രമം പൂര്‍ത്തിയാകുന്ന മുറയ്ക്കാകും ഇത്. അടിസ്ഥാന കൂലിക്ക് പുറമെ ഡി.എ, വെയിറ്റേജ്, സ്‌പെഷ്യല്‍ അലവന്‍സ്, ലഘുഭക്ഷണ പാചകത്തിന് അധിക വേതനം, സ്‌കൂള്‍ മുടങ്ങിയാലും അടിസ്ഥാന കൂലി തുടങ്ങിയവ ലഭിക്കും.
തൊഴിലാളികള്‍ക്ക് യൂണിഫോം, ഏപ്രണ്‍, തൊപ്പി എന്നിവ നല്‍കാന്‍ നൂണ്‍മീല്‍ കമ്മിറ്റികളോട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും.ഹെല്‍ത്ത് കാര്‍ഡ് വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കാനായി അനുവദിക്കണമെന്നും അതിന്റെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നുമുള്ള ആവശ്യം ആരോഗ്യമന്ത്രിയുമായി കൂടിയാലോചിച്ച് നടപ്പാക്കുകയും ചെയ്യും
https://www.facebook.com/Malayalivartha