കണ്ണൂരില്‍ നവവധുവിന്റെ 30 പവന്‍ സ്വര്‍ണം ആദ്യരാത്രിയില്‍ മോഷണം പോയതായി പരാതി

കരിവെള്ളൂരില്‍ വിവാഹദിനത്തില്‍ നവവധു അണിഞ്ഞ 30 പവന്റെ ആഭരണങ്ങള്‍ ആദ്യരാത്രിയില്‍ മോഷണം പോയി. കരിവെള്ളൂര്‍ പലിയേരിയിലെ എ.കെ.അര്‍ജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആര്‍ച്ച എസ്.സുധി (27) യുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ഈ മാസം ഒന്നിനായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം.
വിവാഹം കഴിഞ്ഞ ശേഷം ഭര്‍തൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഇന്നലെ രാത്രി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ കണ്ടില്ല.
ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്ത് മോഷണം പോയെന്ന് കാണിച്ചാണ് യുവതി പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിത്. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ കേസെടുത്ത പയ്യന്നൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha