Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി തൂങ്ങി മരിച്ച നിലയിൽ.. ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നും പൊലീസ്..


കണ്ണിൽ ചോരയില്ലാത്ത ക്രൂരത.. നഷ്ടപ്പെട്ടത് ഒരു അച്ഛന്റെയും മോന്റെയും ജീവനാണ്.. ഒമ്പത് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി... അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ്..


കേരളത്തിലെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായെ പിണറായി വിജയൻ അത്ഭുതപ്പെടുത്തി കളഞ്ഞു..കേരളത്തിന്റെ വികസനം കണ്ടല്ല.. കോടാനുകോടികൾ കൊണ്ട് പിണറായി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തതുകണ്ടാണ് അമിത് ഷാ അത്ഭുതപ്പെട്ടത്..


ഒരൊറ്റ രാത്രികൊണ്ട് ഇറാന്റെ കഥ കഴിക്കാന്‍ അമേരിക്ക.. ചൊവ്വാഴ്ച രാത്രി എട്ടു മണിയോടെ രാജ്യം നിശ്ചലമാകുമെന്നും ട്രംപ്.. പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് 100 വര്‍ഷം വേണ്ടിവരും..


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു

തൊലിപ്പുറം ചൊറിഞ്ഞ് പൊട്ടി..! കണ്ടെയ്നറിൽ കാളകൂടവിഷം തന്നെ കടലിൽ കലർന്നു,മുന്നറിയിപ്പ്

04 JUNE 2025 10:38 AM IST
മലയാളി വാര്‍ത്ത


അറബിക്കടലിൽ ആലപ്പുഴ തീരത്തിനടുത്ത് മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽ അതീവ അപകടകരമായ രാസവസ്തുക്കളും. കണ്ടെയ്‌നറുകളിൽ ഒന്നിൽ ഫിനൈൽ-പി-ഫിനൈലിൻഡയമിൻ എന്ന രാസവസ്തുവുണ്ടെന്നാണ് വിവരം. 840 കടലാസ് പൊതികളിലായി 21,000 കിലോഗ്രാം രാസവസ്തുവാണുള്ളത്. ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങളുണ്ടാക്കാവുന്നതാണ് ഇത്. കപ്പലുകളിൽ നിന്നുള്ള എണ്ണ, രാസവസ്തു ചോർച്ചകൾ തടയാൻ ലക്ഷ്യമിട്ടുള്ള, ഇംഗ്ലണ്ട് ആസ്ഥാനമായ ഐടിഒപിഎഫ് എന്ന സംഘടനയാണു മുന്നറിയിപ്പ് നൽകിയത്.

ഈ രാസവസ്തു വയറ്റിലെത്തിയാൽ അപകടമാണ്. തൊലിപ്പുറത്തു തട്ടിയാലും അസ്വസ്ഥതയുണ്ടാക്കും. പ്രത്യുൽപാദന പ്രശ്നങ്ങൾക്കും ഇതു കാരണമാകും. ഇതടങ്ങിയ കണ്ടെയ്നർ തീരത്തെത്തിയാൽ തൊട്ടടുത്ത് ആളുകൾ പോകുന്നത് വിലക്കണം, എളുപ്പം തീ പിടിക്കാൻ സാധ്യതയുള്ളതിനാൽ അഗ്നിശമന സംവിധാനങ്ങൾ കരുതണം തുടങ്ങിയ നിർദേശങ്ങളും ഐടിഒപിഎഫ് നൽകുന്നു.

സംസ്ഥാന പരിസ്ഥിതി വകുപ്പ് ഇന്നു വൈകിട്ട് 4 മുതൽ വിവിധ വകുപ്പു പ്രതിനിധികളെ ഉൾപ്പെടുത്തി തിരുവനന്തപുരത്ത് യോഗം വിളിച്ചിട്ടുണ്ട്. കപ്പൽ അപകടത്തിന്റെ ആഘാതങ്ങൾ പരിഹരിക്കാനുള്ള വഴി ഇതിൽ ചർച്ചയാകും. മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ രാസവസ്തുക്കൾ കടലിൽ കലരുന്നതു പ്രതിസന്ധി സൃഷ്ടിക്കും.

 



കപ്പൽ അപകടവുമായി ബന്ധപ്പെട്ട നിയമനടപടികൾ മുന്നോട്ടു കൊണ്ടുപോകാനും കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കാനും കേസ് റജിസ്റ്റർ ചെയ്യണം. എന്നാൽ സംസ്ഥാനം ഇതുവരെ കേസെടുക്കാത്തതു സംശയാസ്പദമാണെന്ന് കേരള മാരിടൈം ബോർഡ് മുൻ ചെയർമാനും മുതിർന്ന അഭിഭാഷകനുമായ വി.ജെ.മാത്യു പറഞ്ഞു. മുംബൈയിൽ 2010 ൽ എംഎസ്‌സി ചിത്ര എന്ന കപ്പലിൽ നിന്ന് എണ്ണ ചോർന്നപ്പോൾ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും കോടികൾ പിഴ ഈടാക്കിയത് അദ്ദേഹം ഓർമപ്പെടുത്തി.

കപ്പലിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ എണ്ണ വ്യാപിച്ചതയാണ് റിപ്പോര്‍ട്ട്. എണ്ണപ്പാട നീക്കാന്‍ കുറഞ്ഞത് ഒരു മാസം നീണ്ടുനില്‍ക്കുന്ന ഓപ്പറേഷന്‍ വേണ്ടിവരുമെന്നാണ് നിഗമനം.


ഇതിനോടകം 50 ഓളം കണ്ടയ്‌നറുകളാണ് തീരത്തടിഞ്ഞത്. ഇവ റോഡ് മാര്‍ഗം തുറമുറത്തേക്ക് മാറ്റാനാണ് തീരുമാനം. കൊല്ലം, ശക്തികുളങ്ങര, ചെറിയഴീക്കല്‍, പരിമണം തീരങ്ങളിലടിഞ്ഞ കണ്ടയ്‌നറുകളാണ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്ത്, ചെറിയ കഷണങ്ങളാക്കി മുറിച്ച് തുറമുഖത്തേക്ക് മാറ്റാനാണ് ശ്രമം. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, സിവില്‍ ഡിഫന്‍സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവരുടെ സംയുക്ത ഇടപെടലിലാണ് തീരം ശുദ്ധീകരിക്കുന്നത്.


അതേസമയം കപ്പല്‍ അപകടത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി മര്‍ക്കന്റൈല്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് അന്വേഷണ ചുമതല. കൊച്ചിയിലുള്ള കപ്പലിലെ ക്യാപ്റ്റന്‍, ജോലിക്കാര്‍ എന്നിവരില്‍നിന്ന് മൊഴിയെടുക്കും. കൂടാതെ വിഴിഞ്ഞത്തുനിന്ന് കണ്ടെയ്‌നറുകള്‍ ലോഡ് ചെയ്തവരുടെയും മൊഴി എടുക്കും. വലിയ കപ്പലില്‍നിന്നു ട്രാന്‍സിസ്റ്റ് ചെയ്തപ്പോള്‍ വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കും.




പ്രാഥമിക കണക്കെടുപ്പില്‍ 500600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഫീഡര്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് നിലവില്‍ 150200 കോടി രൂപയാണ് നിര്‍മാണച്ചെലവ്. 30 വര്‍ഷം പഴക്കമുള്ള എല്‍സ 3 കപ്പലിന് 80 90 കോടി രൂപ വരെയാണ് കണക്കാക്കുക. കൂടാതെ 550 കണ്ടെയ്‌നറുകളിലെ ചരക്കുകള്‍ക്കായി 400 കോടിയാണ് പ്രാഥമികമായി വിലയിരുത്തിയിരിക്കുന്നത്. ഇന്‍ഷൂറന്‍സ് ലഭിക്കുമെന്നതിനാല്‍ കപ്പലിനുള്ള തുക നഷ്ടമാകില്ല. ചരക്കുകളില്‍ എല്ലാം ഇന്‍ഷൂര്‍ ചെയ്തിട്ടില്ലെന്നാണ് സൂചന.


വിഴിഞ്ഞത്ത് നിന്ന് കണ്ടയ്‌നറുകളുമായി പോയ എംഎസ് സി എല്‍സ 3 മെയ് 25നാണ് പുറങ്കടലില്‍ മുങ്ങിയത്. ചരിഞ്ഞ കപ്പലില്‍ നിന്ന് കണ്ടയ്‌നറുകള്‍ കടലിലേക്ക് വീണ് ഒഴുകിയാണ് കേരളത്തിലെ വിവിധ തീരങ്ങളിലടിഞ്ഞത്. കപ്പലിന്റെ ചരിവ് നിവര്‍ത്താനുള്ള നീക്കം ആരംഭിച്ചെങ്കിലും വിജയിച്ചിരുന്നില്ല.
ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ ബെഞ്ച് അധ്യക്ഷൻ പ്രകാശ് ശ്രീവാസ്തവ. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള മാലിന്യങ്ങൾ ലക്ഷദ്വീപിലെ പവിഴപുറ്റടങ്ങിയ പ്രദേശങ്ങളിലേക്കും രാജ്യത്തെ വിവിധ തീരപ്രദേശങ്ങളിലേക്കും നീങ്ങാൻ ഇടയാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (18 minutes ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (29 minutes ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (1 hour ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (1 hour ago)

പാലക്കാട് കൊട്ടിക്കലാശത്തിന് രാഹുൽ എത്തും ?വമ്പൻ ട്വിസ്റ്റ് പുതുപ്പള്ളിയില്‍..!  (1 hour ago)

നടി സുഭാഷിണി തൂങ്ങി മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 6 മുതൽ 9ന് വൈകിട്ട് ആറുവരെ മദ്യ ശാലകൾ തുറക്കില്ല... 48 മണിക്കൂർ ഡ്രൈഡേ പ്രഖ്യാപിച്ചു  (1 hour ago)

54 വർഷത്തിന് ശേഷം ചന്ദ്രന്‍റെ മറുപുറത്ത് മനുഷ്യൻ..!ഭൂമിയുമായി എല്ലാ ബന്ധവും നഷ്ടപ്പെട്ടു, 40 മിനിറ്റ് ബ്ലാക്ക്ഔട്ട്....  (1 hour ago)

രഹസ്യഭാഗങ്ങളില്‍ ലാത്തി കയറ്റി  (1 hour ago)

ആന്ധ്രപ്രദേശിന്റെ ഭരണ കേന്ദ്രമായി അമരാവതിയെ ഉയർത്താനുള്ള ദീർഘകാലത്തെ ആവശ്യങ്ങൾക്ക് അവസാനം...‌ ആന്ധ്രപ്രദേശ് പുനഃസംഘടന (ഭേദഗതി) നിയമത്തിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു  (2 hours ago)

നിയമസഭ തിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി... 1207 പോളിംഗ് സ്റ്റേഷനുകൾ, പോളിംഗ് ഡ്യൂട്ടികൾക്കായി നിയോഗിച്ചിരിക്കുന്നത് ആറായിരത്തോളം ഉദ്യോഗസ്ഥരെ...  (2 hours ago)

മലയാളി പ്രവാസി താമസസ്ഥലത്തിന് സമീപം വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (2 hours ago)

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും...  (2 hours ago)

ഐപിഎല്ലിൽ തിങ്കളാഴ്ചത്തെ കൊൽക്കത്ത നൈറ്റ് റൈഡഴ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരം മഴമൂലം ഉപേക്ഷിച്ചു...  (3 hours ago)

  ഉംറ നിർവഹിക്കാനായി സൗദി അറേബ്യയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു  (3 hours ago)

Malayali Vartha Recommends