പാതിരാത്രി സഖാക്കന്മാരുടെ കാവലിൽ വീണ മാന്ത്രിയുടെ വരവൊന്ന് കാണണം, കണ്ട ഞങ്ങൾക്ക് പോലും സഹിച്ചില്ല, പൊട്ടിത്തെറിച്ച് പെണ്ണുങ്ങൾ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞ് വീണ് ഒരാൾ മരണപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നും സംസ്ഥാന വ്യാപകമായി പലയിടങ്ങളിൽ പ്രതിഷേധം നടന്നിന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് മഹിളാ കോൺഗ്രസ് പ്രവർത്തകർ അതി ശക്തമായ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
മാർച്ചിനിടെ രണ്ടോളം യുവതികൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. മൂന്നിൽ തവണ ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ നീക്കം ചെയ്യാൻ പോലീസ് ശ്രമിച്ചെങ്കിലും പ്രവർത്തകർ മുന്നോട്ട് ഇരച്ചെത്തി. തലസ്ഥാന നഗരി സെക്രട്ടറിയേറ്റ് പരിസരത്തെ ഏകദേശം രണ്ട് മണിക്കൂറോളം സ്തംബിപ്പിക്കുന്ന പ്രതിഷേധം തന്നെയാണ് ഇന്നുണ്ടായത്. ഭരിക്കാനാറിയില്ലാ എങ്കിൽ രാജി വെച്ച് പുറത്ത് പോകൂ എന്ന് തന്നെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തകരുടേയും സമര മുദ്രാവാക്യം. അതേ സമയം സമരത്തിന് പിൻതുണ നൽകി കോൺഗ്രസ് പ്രവർത്തകനായ കെ.മുരളീധരൻ സമരമുഖത്തെത്തി.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പരിഹാസവുമായി കെ മുരളീധരൻ രംഗത്ത് എത്തിയത്. വീണ തൊട്ടതെല്ലാം കുളമാക്കി.വാർത്ത വായിച്ച ചാനലിന്റെ പൊടിപോലുമില്ല. രാഷ്ട്രീയത്തിൽ വന്നപ്പോൾ ആ പാർട്ടിയുടെ കഷ്ടകാലം തുടങ്ങി. വീണ അഭിനയിക്കാനും മിടുക്കിയാണ്.നവീൻ ബാബുവിന്റെ മക്കളേ കെട്ടിപ്പിടിച്ചു കരഞ്ഞു.എന്നിട്ട് കൊല ചെയ്തവരെ സംരക്ഷിച്ചു. സൂര്യൻ ഉദിക്കും മുൻപ് ഗുണ്ടകളെ കൂട്ടുപിടിച്ച് ബിന്ദുവിന്റെ വീട്ടിൽ പോയി.
വാസവൻ വീണ മീട്ടുന്നതിനൊപ്പം ആടാൻ നിൽക്കുന്നത് എന്തിനാ്ണെന്നും അദ്ദേഹം ചോദിച്ചു.പിണറായിക്ക് വീണ എന്ന് കേട്ടാൽ പേടിയാണ്.വീട്ടിലും മന്ത്രിസഭയിലും വീണയുണ്ട്.രണ്ടും പിണറായിയെ കൊണ്ടേ പോകൂ എന്ന് അദ്ദേഹം പരിഹസിച്ചു. കോട്ടയം മെഡിക്കൽ കോളജ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണവും ആരോഗ്യമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതേ സമയം മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം അതിശക്തമായ ഒന്ന് തന്നെയായിരുന്നു. ഷീൾഡ് ഉപയോഗിച്ചാണ് പ്രവർത്തകരെ പോലീസ് തടഞ്ഞത്. ബാരിക്കേഡിനു മുകളിൽ കയറി വരെയാണ് പ്രതിഷേധം നടത്തിയത്. പിന്നീട് സംഘർഷാവസ്ഥ മറ്റൊരു തലത്തിലേക്ക് പോവുകയും പോലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ചെയ്തു. ജലപീരങ്കി പ്രയോഗവും കാര്യങ്ങൾ വഷളാക്കി. ജെബി മേത്തർ എംപി അടക്കമുള്ള നേതാക്കളാണ് മാർച്ചിൽ പങ്കെടുത്തത്.
https://www.facebook.com/Malayalivartha