ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

വീണ്ടും വിവാദത്തിൽ പത്മനാഭ സ്വാമി ക്ഷേത്രം . ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു .ക്യാമറയുള്ള കണ്ണടയുമായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രവേശിച്ചയാള്‍ പിടിയിലായി. ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്.ക്ഷേത്രത്തിനകത്ത് സുരക്ഷാ ജീവനക്കാര്‍ കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കാണുകയായിരുന്നു. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് കേസെടുത്തു.ക്ഷേത്രത്തിന് ഉള്‍ഭാഗത്തെ ചില ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞുവെന്നാണ് വിവരം.
ഗൂഗിള്‍ സ്മാര്‍ട്ട് ഗ്ലാസ് ആണ് ഇയാള്‍ ഉപയോഗിച്ചത്. ശ്രീകോവിലിന്റെ ഭാഗത്ത് വെച്ചാണ് ക്ഷേത്രം ഗാര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടത്.ഗുജറാത്ത് അഹമ്മദാബാദ് സ്വദേശിയായ 68 കാരൻ സുരേന്ദ്ര ഷായാണ് പിടിയിലായത്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ക്യാമറയിൽ കണ്ണട ഉണ്ടെന്ന് കണ്ടത്. തുടർന്ന് ഫോർട്ട് പൊലീസിനെ വിവരം അറിയിക്കുക ആയിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.മഥുരയും രാമേശ്വരവും സന്ദർശിച്ച ശേഷം ഇന്നലെ വൈകുന്നേരമാണ് സംഘം പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്.
സുരക്ഷാ മേഖലയിൽ ചിത്രീകരണത്തിന് ശ്രമിച്ചതിന് ഇയാൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തി കേസെടുത്തു.ഈ വർഷം ഇത്തരത്തിൽ മറ്റൊരു സംഭവം റിപ്പോർട് ചെയ്തിരുന്നു . പല ഓഫീസുകളിലും പ്രമുഖ ക്ഷേത്രങ്ങളിലുമെല്ലാംക്യാമറയ്‌ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായാണത്. എന്നാൽ, എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ ഒരാൾ ക്യാമറയുള്ള കണ്ണട വച്ച് കയറിയത്. വഡോദരയിൽ നിന്നുള്ള ജാനി ജയ്കുമാർ എന്ന യുവാവാണ് ക്ഷേത്രത്തിനുള്ളിൽ വിലക്കുണ്ടായിരുന്നിട്ടും ക്യാമറയുള്ള കണ്ണട ഉപയോഗിച്ചത്.
ഒറ്റനോട്ടത്തിൽ ക്യാമറയുള്ളതായി തോന്നാത്ത സാങ്കേതികപരമായി വളരെയധികം ഫീച്ചറുകളുള്ള കണ്ണടയാണിത്.ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഫ്ലാഷ് ലൈറ്റ് ഓണായതോടെയാണ് ഇയാളെ പിടികൂടിയത്. ഫാഷനും സാങ്കേതിക വിദ്യയും സംയോജിക്കുന്ന ഈ കണ്ണടയെപ്പറ്റി പലർക്കും അറിവില്ല . ഒറ്റനോട്ടത്തിൽ സാധാരണ കണ്ണടയാണിത്. എന്നാൽ, ഇതുപയോഗിച്ച് ഫോട്ടോകളും വീഡിയോകളഴും റെക്കോർഡ് ചെയ്യാൻ സാധിക്കും. ഇതിലെ ക്യാമറയും ലെൻസും കാണാൻ കഴിയാത്ത വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha