മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നത് സംബന്ധിച്ച് ഏകദിന സെമിനാര്‍

മനുഷ്യക്കടത്ത് തടയുന്നതിന്നും ഇതുമായി ബന്ധപെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനെയും ആസ്പദമാക്കിയുള്ള ഏകദിന സെമിനാര്‍ നാളെ (ആഗസ്റ്റ് 20) തിരുവനന്തപുരത്ത് തൈക്കാട്ടുള്ള പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടക്കും. കേരള പൊലീസും അസോസിയേഷന്‍ ഫോര്‍ വോളന്ററി ആക്ഷന്‍ എന്ന സംഘടനയും സംയുക്തമായി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ രാവിലെ 10 ന് സംസ്ഥാന പൊലിസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
'എ.ഡി.ജി.പി എസ്. ശ്രീജിത്ത് മുഖ്യപ്രഭാഷണം നടത്തും. രാവിലെ 11 മണിമുതല്‍ ആരംഭിക്കുന്ന സെമിനാറില്‍ മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനും ഇത്തരത്തിലുള്ള ചതിക്കുഴികളില്‍ വീഴാതിരിക്കുന്നതിനുമുള്ള അവബോധം സമൂഹത്തിനു മനസിലാക്കി കൊടുക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കും.
ഇന്റലിജന്‍സ് എ.ഡി.ജി.പി പി വിജയന്‍,എസ് സി ആര്‍ ബി ഐജി പ്രകാശ് പി, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി എസ് അജീത ബീഗം, ഇന്റലിജന്‍സ് ഡിഐജി ആര്‍ നിശാന്തിനി,സൈബര്‍ എസ്പി അങ്കിത് അശോകന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജും ആയ എസ് ഷംനാദ് ,അഡ്വക്കേറ്റ് പ്രേംനാഥ് പി , എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha