അയല്‍വാസി വളര്‍ത്തുന്ന നായയുടെ കടിയേറ്റ് 48കാരന് ദാരുണാന്ത്യം

കുമരന്‍ നഗറില്‍ വളര്‍ത്തുനായ 48 വയസുകാരനെ കടിച്ചുകൊന്നു. വിഎസ് എന്‍ ഗാര്‍ഡന്‍ ഏരിയയില്‍ താമസിക്കുന്ന കരുണാകരനാണ് നായയുടെ കടിയേറ്റ് മരിച്ചത്. അയല്‍വാസിയായ പൂങ്കൊടി വളര്‍ത്തുന്ന നായയാണ് കടിച്ചത്. വൈകീട്ടായിരുന്നു സംഭവം
വൈകീട്ട് അയല്‍വാസി പിറ്റ്ബുള്‍ വിഭാഗത്തില്‍പ്പെട്ട വളര്‍ത്തുനായയെ നടത്താനായി കൊണ്ടുപോകുകയായിരുന്നു. ഈ സമയത്ത് വീടിനടുത്ത് ഇരിക്കുകയായിരുന്ന കരുണാകരനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ കരുണാകരന്‍ ബോധരഹിതനായി.
https://www.facebook.com/Malayalivartha