കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കൊല്ലം കടയ്ക്കലില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ ഇരുവിഭാഗത്തിലെയും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. സിപിഎം കാറ്റാടിമൂട് ബ്രാഞ്ച് സെക്രട്ടറി വിധുന് കുത്തേറ്റു. ഡിവൈഎഫ്‌ഐ മേഖല പ്രസിഡന്റ് അരുണിന് തലക്ക് പരിക്കേറ്റു. നിരവധി കോണ്‍ഗ്രസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരുത്തി സ്‌കൂളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന കെഎസ്!യു എസ്എഫ്‌ഐ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വൈകിട്ട് കടയ്ക്കലില്‍ പ്രതിഷേധ പ്രകടനം നടന്നു. മറ്റൊരു ഭാഗത്ത് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും നിലയുറപ്പിച്ചിരുന്നു. പ്രതിഷേധത്തിനിടെ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കവും സംഘര്‍വും അരങ്ങേറുകയായിരുന്നു. കോണ്‍ഗ്രസ് ഓഫീസും ആക്രമിക്കപ്പെട്ടു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കടയ്ക്കലില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അന്‍സറിന്റെ കട ഡിവൈഎഫ്‌ഐ പ്രവര്‍ത്തക്കാര്‍ അടിച്ച് പൊളിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതിനിടെ, അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ കടയ്ക്കലില്‍ പ്രതിഷേധ പ്രകടനം നടത്തി.
https://www.facebook.com/Malayalivartha