ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം....

സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ മാജിക് പ്രകടനത്തില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. മേജര്‍ ലീഗ് സോക്കറില്‍ ലോസ് ആഞ്ജലസ് ഗാലക്‌സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് മയാമി തകര്‍ത്തത്.
മെസ്സി ഗോളടിക്കുകയും മറ്റൊരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പേശിക്കേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ മെസ്സി കളിച്ചിരുന്നില്ല. ആഗസ്റ്റ് രണ്ടിന് നടന്ന ലീഗ്‌സ് കപ്പ് മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.
രണ്ടാം പകുതിയില്‍ 46ാം മിനിറ്റില്‍ പകരക്കാരന്റെ റോളിലാണ് മെസ്സി കളത്തിലെത്തിയത്. ഈസമയം മയാമി ഒരു ഗോളിന് മുന്നിലായിരുന്നു. 43ാം മിനിറ്റില്‍ ജോഡി ആല്‍ബയാണ് വലകുലുക്കിയത്. സെര്‍ജിയോ ബുസ്‌ക്വറ്റ്‌സാണ് ഗോളിന് വഴിയൊരുക്കിയത്. 59ാം മിനിറ്റില്‍ ജോസഫ് പെയിന്റ്‌സിലൂടെ ഗാലസ്‌കി മത്സരത്തില്‍ ഒപ്പമെത്തി. നിശ്ചിത സമയം അവസാനിക്കാന്‍ ആറു മിനിറ്റ് ബാക്കി നില്‍ക്കെയാണ് മെസ്സി വലകുലുക്കുന്നത്.
https://www.facebook.com/Malayalivartha