സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന്‍ നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയായത്

സിനിമകളെ പേരുകൊണ്ടും വ്യത്യസ്തമാക്കിയ സംവിധായകന്‍ നിസാര്‍ തന്റെ ഒരു ചിത്രത്തിന്റെ പേരിനെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് യാത്രയാകുന്നത്. 'മലയാള മാസം ചിങ്ങം ഒന്ന്' എന്നത് അദ്ദേഹത്തിന്റെ മൂന്നാമത്തെ ചിത്രം. ചിങ്ങം രണ്ടിന് അദ്ദേഹം വിടപറയുമ്പോള്‍ സ്വന്തമായ മുദ്ര ചാര്‍ത്തിയ സിനിമാജീവിതത്തിനാണ് അവസാനമാകുന്നത്.
ആദ്യ സിനിമ സുദിനം. ജീവിതം സ്വന്തമായി കെട്ടിപ്പടുക്കുന്ന സ്ത്രീകഥാപാത്രമായി എത്തിയത് നടി മാധവി. ജയറാം, ദിലീപ് എന്നിവര്‍ നടന്മാര്‍. സുദിനം എന്ന സിനിമ, ദിലീപ്, ഇന്ദ്രന്‍സ് എന്നിവരുടെ ചലച്ചിത്രജീവിതത്തിലെ നിര്‍ണായക വിജയമായതും ചരിത്രം. ആ സിനിമയിലെ സാധാരണ നടനായ ദിലീപിനെ അടുത്ത ചിത്രമായ ത്രീമെന്‍ ആര്‍മിയില്‍ നായകനാക്കി നിസാര്‍.
മിമിക്രി കലാകാരന്മാര്‍ ഉള്‍പ്പെടെയുള്ള നവാഗത പ്രതിഭകള്‍ക്ക് സിനിമയില്‍ അദ്ദേഹം അവസരം നല്‍കി. ബ്രിട്ടീഷ് മാര്‍ക്കറ്റ്, അടുക്കള രഹസ്യം അങ്ങാടിപ്പാട്ട് എന്നിവയില്‍ വിജയരാഘവനെ തുടര്‍ച്ചയായി നായകനാക്കി.ചെറിയ പ്രതിഫലം പറ്റുന്ന താരങ്ങളും ചെറിയ മുതല്‍ മുടക്കുമുള്ള ചിത്രങ്ങളുമാകുമ്പോള്‍ ഷൂട്ടിങ് ദിനങ്ങളും കുറയുമെന്നതായിരുന്നു അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്രം. ചെറിയസമയം കൊണ്ട് സിനിമ തീര്‍ത്ത് അദ്ദേഹം വിപണിയില്‍ വിസ്മയം തീര്‍ക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha