അച്ഛനായി ദേവനെത്തി... അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേതയെ നാണം കെടുത്തിയവര്‍ ഓടിയൊളിച്ചു; അമ്മയുടെ തലപ്പത്ത് ഇനി വനിതകള്‍, പ്രസിഡന്റ് ശ്വേതാ മേനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍

അങ്ങനെ ഇന്നസെന്റും മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ കൊണ്ടുനടന്ന അമ്മ പ്രസിഡന്റ് സ്ഥാനവും ജനറല്‍ സെക്രട്ടറി സ്ഥാനവുമെല്ലാം വനിതകളായി. ശ്വേതാ മേനോനാണ് അമ്മയുടെ പ്രസിഡന്റ്. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിര്‍ന്ന താരം ദേവനെ തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകള്‍ക്കാണ് കുക്കു പരമേശ്വരന്‍ പരാജയപ്പെടുത്തിയത്.
ദേവനും ശ്വേത മേനോനുമായിരുന്നു അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ഇതുവരെ കാണാത്ത തരത്തിലുള്ള ആരോപണങ്ങള്‍ക്കാണ് 'അമ്മ'യിലെ തിരഞ്ഞെടുപ്പ് വേദിയായത്. അശ്ലീല സിനിമകളില്‍ അഭിനയിച്ചെന്ന് ആരോപിച്ച് ശ്വേത മേനോന് എതിരെ കേസ് വരെ റജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇത്തരം പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശ്വേത സംഘടനയുടെ തലപ്പത്ത് എത്തുന്നത്.
ഉണ്ണി ശിവപാല്‍ ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു. ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ തലപ്പത്ത് വനിതകളെത്തുന്നത്.
ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയന്‍ ചേര്‍ത്തലയ്ക്കും ലക്ഷ്മി പ്രിയയ്ക്കും എതിരെ നാസര്‍ ലത്തീഫ് ആണ് മത്സരിച്ചിരുന്നത്. ഉണ്ണി ശിവപാലിനിതിരെ അനൂപ് ചന്ദ്രന്‍ ട്രഷറര്‍ സ്ഥാനത്തേക്കും മത്സരിച്ചു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ സ്ഥാനത്തേക്ക് നേരത്തെ 13 പേര്‍ പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ അന്‍സിബ ഒഴികെ മറ്റ് 12 പേരും പത്രിക പിന്‍വലിക്കുകയായിരുന്നു.
പതിനൊന്ന് അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് 13 പേരാണ് മത്സരിച്ചിരുന്നത്. ഇതില്‍ 4 സീറ്റ് വനിതാ സംവരണമാണ്. 7 ജനറല്‍ സീറ്റുകളും. കൈലാഷ്, സിജോയ് വര്‍ഗീസ്, റോണി ഡേവിഡ്, ടിനി ടോം, സന്തോഷ് കീഴറ്റൂര്‍, വിനു മോഹന്‍, നന്ദു പൊതുവാള്‍, ജോയ് മാത്യു, നീന കുറുപ്പ്, സജിത ബേട്ടി, സരയൂ മോഹന്‍, ആശ അരവിന്ദ്, അഞ്ജലി നായര്‍ എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് മത്സരിച്ചിരുന്നത്.
താര സംഘടനയായ 'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ആശംസകളുമായി മുന്‍ അധ്യക്ഷന്‍ മോഹന്‍ലാല്‍. 'അമ്മ'യുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. ഒറ്റക്കെട്ടായി, സംഘടനയെ മുന്നോട്ട് നയിക്കാനും പ്രവര്‍ത്തന മികവോടെ 'അമ്മ'യെ കൂടുതല്‍ ശക്തമാക്കാനും പുതിയ ഭാരവാഹികള്‍ക്ക് സാധിക്കട്ടേയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഘടനയിലെ അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് പുതിയ കമ്മിറ്റി വരുമെന്നും അത് നല്ല രീതിയില്‍ സംഘടനയെ മുന്നോട്ട് കൊണ്ടുപോവുമെന്നും മോഹന്‍ലാല്‍ വോട്ട് ചെയ്തതിന് ശേഷം പ്രതികരിച്ചിരുന്നു. സംഘടനയില്‍ നിന്നും ആരും വിട്ടൊന്നും പോയിട്ടില്ലെന്നും എല്ലാവരും ഇതിലുണ്ടെന്നും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിവാദങ്ങളേറെയുണ്ടായ വാശിയേറിയ തെരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനെ അമ്മ പ്രസിഡന്റായി തെരഞ്ഞെടുത്തു. കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. വാശിയേറിയ മത്സരത്തില്‍ 17 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുതിര്‍ന്ന താരം ദേവനെ തോല്‍പ്പിച്ച് ശ്വേതാ മേനോന്‍ പ്രസിഡണ്ടായത്. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച രവീന്ദ്രനെ 57 വോട്ടുകള്‍ക്കാണ് കുക്കു പരമേശ്വരന്‍ പരാജയപ്പെടുത്തിയത്. ഉണ്ണി ശിവപാല്‍ ട്രഷറര്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ജയിച്ചു.
ജയന്‍ ചേര്‍ത്തലയും ലക്ഷ്മി പ്രിയയുമാണ് വൈസ് പ്രസിഡന്റുമാര്‍. സരയു മോഹന്‍, അഞ്ജലി നായര്‍, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂര്‍, ടിനി ടോം, ജോയ് മാത്യു, വിനു മോഹന്‍, ഡോ. റോണി ഡേവിഡ് രാജ്, സിജോയ് വര്‍ഗീസ് എന്നിവരാണ് എക്‌സിക്യുട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതാദ്യമായാണ് അമ്മയുടെ അധ്യക്ഷ സ്ഥാനത്തടക്കം ഇത്രയേറെ വനിതകളെത്തുന്നത്. ആകെ 504 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്. പോളിംഗ് ശതമാനത്തില്‍ വലിയ ഇടിവ് ഇത്തവണ സംഭവിച്ചിട്ടുണ്ട്. 357 പേരായിരുന്നു കഴിഞ്ഞ തവണ വോട്ട് ചെയ്തത്. 70 ശതമാനം ആയിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. ഇക്കുറി കടുത്ത മത്സരം നടന്നിട്ടും 12 ശതമാനം ഇടിവോടെ 298 പേരാണ് വോട്ട് ചെയ്തത്. 58 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്.
അമ്മ' സംഘടനയുടെ ചരിത്രത്തില്‍ ആദ്യ വനിത പ്രസിഡന്റ് ആയതില്‍ സന്തോഷുണ്ടെന്ന് നടി ശ്വേത മേനോന്‍. 'അമ്മ'യില്‍ നിന്നും പിണങ്ങിപ്പോയവരെയും രാജിവച്ചു പോയവരെയും തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും പിന്തുണച്ച എല്ലാവരോടും നന്ദി പറയുന്നുവെന്നും പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത ശേഷം നടി മാധ്യമങ്ങളോട് പ്രതികരിച്ചു.
''നമസ്‌കാരം ആദ്യമായി ഇവിടെ നില്‍ക്കുന്ന എല്ലാ നമ്മുടെ കുടുംബ അംഗങ്ങള്‍ക്കും ഞാന്‍ നന്ദി പറയുന്നു. എല്ലാവര്‍ക്കും നന്ദി ഹൃദയത്തിന്റെ ഭാഷയില്‍ ഞാന്‍ നന്ദി പറയുകയാണ്. പ്രത്യേകിച്ച് ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ബോഡി നടക്കുക എന്ന് പറഞ്ഞാല്‍ ഭയങ്കര ചെലവാണ്. ഇന്ന് 298 അംഗങ്ങള്‍ വന്ന് ഇവിടെ വോട്ട് ചെയ്തിട്ടുണ്ട്. അതിന് നമ്മുടെ മുഴുവന്‍ ടീം അംഗങ്ങളുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു.
ഇവിടെ വന്നെത്തിച്ചേര്‍ന്ന മാധ്യമ സുഹൃത്തുക്കളോട് ഞാന്‍ നന്ദി പറയുന്നു. 'അമ്മ' ഒരു സ്ത്രീ ആകണം എന്ന് നിങ്ങളെല്ലാവരും പറഞ്ഞു, ഇതാ ഈ നിമിഷം 'അമ്മ' ഒരു സ്ത്രീയായിരിക്കുന്നു. ഇനി നമ്മുടെ അംഗങ്ങളെ പോലെ തന്നെ എല്ലാം മാധ്യമ സുഹൃത്തുക്കളും ഞങ്ങളെ പിന്തുണയ്ക്കുക എന്റെ ടീമിനെയും സപ്പോര്‍ട്ട് ചെയ്യുക.
സിനിമയില്‍ സ്ത്രീയോ പുരുഷനോ എന്ന വേര്‍തിരിവില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത് സിനിമയില്‍ കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളൂ. ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതമാണ് സിനിമാതാരങ്ങള്‍ നയിക്കുന്നത്. എന്തായാലും ഇന്നത്തെ വിജയം നമ്മള്‍ നേടിയെടുത്തിരിക്കുന്നു എല്ലാവര്‍ക്കും ഒരുപാട് നന്ദി. 'അമ്മ'യില്‍ നിന്നു രാജിവച്ചവരെ തിരിച്ചെത്തും. പിണങ്ങിപ്പോയവര്‍ തിരിച്ചുവരണം, ആവശ്യമെങ്കില്‍ അവരെയെല്ലാം നേരിട്ടു വിളിക്കും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകും.
ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചര്‍ച്ച ചെയ്താല്‍ തീരുന്ന പ്രശ്‌നങ്ങളെ അമ്മയില്‍ ഉള്ളൂ. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ചര്‍ച്ച ചെയ്തു പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഇനി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. 'അമ്മ'യില്‍ നടന്ന ഒരു കാര്യവും നിസാരമായി എടുക്കാന്‍ പോകുന്നില്ല. എല്ലാം എക്‌സിക്യൂട്ടീവ് മീറ്റിങില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും. എന്റേതായ അഭിപ്രായം ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും ഞാന്‍ എടുക്കില്ല. വലിയൊരു ദൗത്യമാണ് എന്നെ ഏല്‍പിച്ചിരിക്കുന്നത്.
ഞാന്‍ ഐസിസിയില്‍ ഇരിക്കുന്ന സമയത്ത് എന്റെ മുന്നില്‍ വിജയ് ബാബുവിന്റെ കേസ് മാത്രമേ വന്നിട്ടുള്ളൂ. കുറ്റാരോപിതരായ ആളുകള്‍ മത്സരിക്കാനോ ഒരു സ്ഥാനത്ത് ഇരിക്കാനോ പാടില്ല എന്നാണ് അന്നും ഇന്നും എന്റെ അഭിപ്രായം. യഥാര്‍ഥ ജീവിതത്തിലും ഞാന്‍ ഒരു 'അമ്മ'യാണ്, ആ റോള്‍ നന്നായി ചെയ്യുന്ന വൃക്തിയാണ്. ഇനി എനിക്ക് 506 മക്കള്‍ കൂടി ഉണ്ട് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. എനിക്കിപ്പോള്‍ ഒരുപാട് സന്തോഷമുണ്ട്. നമ്മുടെ രക്ഷാധികാരികളായി മോഹന്‍ലാല്‍ , മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ ഇല്ലെങ്കില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അവരുടെ പിന്തുണയോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ എല്ലാം അവരെ രക്ഷാധികാരികളായാണ് കരുതുന്നത്. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പോകുന്നത്.''-ശ്വേതയുടെ വാക്കുകള്‍.
താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റായി ചുമതലയേറ്റ നടി ശ്വേത മേനോനും മറ്റ് ഭാരവാഹികള്‍ക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് നടന്‍ ദേവന്‍. ആദ്യമായി 'അമ്മ'യുടെ പ്രസിഡന്റായി ഒരു വനിത എത്തിയതില്‍ സന്തോഷമുണ്ടെന്ന് ദേവന്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റുപോയെങ്കിലും 'അമ്മ'യോട് വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് ശ്വേതയോടൊപ്പം ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ദേവന്‍ പറഞ്ഞു. നടന്‍ ജഗദീഷ് ആണ് ദേവന്‍ തന്നെ പുതിയ ഭാരവാഹികള്‍ക്ക് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്.
''ആദ്യമായാണ് ഒരു വനിത 'അമ്മ'യുടെ പ്രസിഡന്റായി എത്തുന്നത്. അതില്‍ വലിയ സന്തോഷമുണ്ട്. എന്റെ ഒരു വാദം എന്തെന്നു വച്ചാല്‍ ഒരു വനിത മത്സരിച്ചു വിജയിച്ചു വരട്ടെ എന്നതായിരുന്നു. അതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ശ്വേത മത്സരിച്ച് വിജയിച്ചിരിക്കുന്നു. ശ്വേതയ്ക്ക് എല്ലാവിധ ആശംസകളും. എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാന്‍ എല്ലാ കാര്യത്തിലും ശ്വേതയുടെ കൂടെ തന്നെ ഉണ്ടാകും. കാരണം 'അമ്മ; എന്ന അസോസിയേഷനോട് ഒരു വൈകാരികമായ ബന്ധമുള്ള ഒരാളാണ് ഞാന്‍. അതുകൊണ്ട് ഞാന്‍ എന്നും എല്ലായപ്പോഴും ശ്വേതയുടെയും ഈ ടീമിന്റെയും ഒപ്പം എല്ലാ കാര്യത്തിനും ഉണ്ടാകും
ഒരു പുരുഷന്‍ മാറിക്കൊടുത്ത സീറ്റിലേക്ക് ഒരു സ്ത്രീ വരരുത് അവര്‍ പോരാടി വരണം. എന്റെ ആഗ്രഹം അതായിരുന്നു, അത് ഇവിടെ സംഭവിച്ചു. എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവര്‍ നൂറു ശതമാനം ഈ സ്ഥാനത്തിന് അര്‍ഹയാണ്. ശ്വേത അമ്മയുടെ അമ്മ എങ്കില്‍ ഞാന്‍ അമ്മയുടെ അച്ഛനാണ്. ദേവന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha