കാല്‍വഴുതി 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണ് രണ്ടരവയസുകാരി

കിണറ്റില്‍ വീണ രണ്ടര വയസ്സുകാരിക്ക് പുതുജീവന്‍. മാഞ്ഞൂര്‍ തൂമ്പില്‍ പറമ്പില്‍ സിറിളിന്റെ മകള്‍ ലെനറ്റ് സിറിള്‍ ആണ് ചെറിയ ഉയരത്തില്‍ ചുറ്റുമതില്‍ കെട്ടിയ 40 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. സംഭവം കണ്ട പിതാവ് സിറിള്‍ ഉടനെ കീണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും മുങ്ങി എടുത്തു. എന്നാല്‍ ഇവര്‍ക്ക് കിണറ്റില്‍നിന്ന് കയറാന്‍ സാധിച്ചില്ല.
സംഭവം കണ്ട് നിന്ന സിനിമ സഹസംവിധായകന്‍ ഇരവിമംഗലം നീലംപടത്തില്‍ തോമസുകുട്ടി രാജുവും സമീപത്തെ വീട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളി കൂത്താട്ടുകുളം വെള്ളാപ്പള്ളിക്കുന്നേല്‍ വീട്ടില്‍ വി.എം. മാത്യുവും കിണറ്റില്‍ ഇറങ്ങി ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കിണറ്റില്‍ പായല്‍ ആയിരുന്നതിനാല്‍ ഇവര്‍ക്ക് തിരിച്ചികയറാന്‍ പ്രയാസമായിരുന്നു. തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാസേനയെത്തിയാണ് കിണറ്റില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
ചൊവ്വാഴ്ച വൈകീട്ട് 3.45ന് കടുത്തുരുത്തി ഇരവിമംഗലം പബ്ലിക് ലൈബ്രറിയ്ക്ക് സമീപമാണ് സംഭവം. സിറിള്‍ കുര്യന്‍ ഖത്തറില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്. ഒരാഴ്ച മുമ്പാണ് സിറിളും മകള്‍ ലെനറ്റും നാട്ടില്‍ എത്തിയത്. സിറിളിന്റെ ഭാര്യയുടെ മാതാപിതാക്കള്‍ക്ക് താമസിക്കാനായി വീട് നോക്കാനാണ് സിറിളും മകളും ഭാര്യ ആന്‍മരിയയുടെ പിതാവ് പാലക്കാട് മംഗലംഡാം സ്വദേശികളായ സിറിയക്കും അമ്മ ആനിയമ്മയും തിരുവല്ല സ്വദേശി ജെറിന്റെ കക്കത്തുമലയിലെ വീട്ടില്‍ എത്തുന്നത്. വീട് സൂക്ഷിക്കുന്നത് തോമസുകുട്ടിയാണ്. സിറിളിന് വീട് തോമസുകുട്ടി കാണിച്ചു കൊടുക്കുന്നതിനിടെ ലെനറ്റ് മുറ്റത്തെ കീണറ്റിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. സംഭവം കണ്ട സിറിള്‍ ഉടനെ കീണറ്റിലേക്ക് എടുത്തുചാടി കുട്ടിയെ വെള്ളത്തില്‍ നിന്നും മുങ്ങി എടുത്തു.
മഴ പെയ്തതിനാല്‍ 20 അടിയിലേറെ വെള്ളം കിണറ്റിലുണ്ടായിരുന്നു. എന്നാല്‍, തിരികെ കയറാന്‍ കഴിഞ്ഞില്ല. ഉടന്‍ തോമസുകുട്ടിയും വീടിന് സമീപം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും കിണറ്റില്‍ ഇറങ്ങി ഇവരെ രക്ഷിച്ചു. ഇതിനിടെ കുട്ടിയെ എടുത്തു നിന്നിരുന്ന സിറിള്‍ കുഴഞ്ഞു. ഉടനെ തോമസുകുട്ടി കുട്ടിയെ വാങ്ങി, സിറിളിനെ മോട്ടോര്‍ പൈപ്പില്‍ പിടിച്ചു നിര്‍ത്തിച്ചു.
സിറിള്‍ കിണറ്റിനുള്ളില്‍ നിന്നും മുകളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും പായലിന്റെ വഴുക്കലുള്ളതിനാല്‍ നടന്നില്ല. തുടര്‍ന്ന് കടുത്തുരുത്തി അഗ്‌നിരക്ഷാസേനയെ വിവരം അറിയിച്ചു. സേന എത്തി ഏണിയും വലയും ഉപയോഗിച്ചാണ് കിണറ്റില്‍ കുടുങ്ങിയവരെ രക്ഷിച്ചത്. നിസ്സാര പരിക്കേറ്റ് കുഴഞ്ഞുവീണ് സിറിളിനെയും ലെനറ്റിനെയും മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha