കർണ്ണാടക സർക്കാരിന് നഷ്ടം 25 ലക്ഷം ; നുണക്കഥ എന്ന് ശുചീകരണത്തൊഴിലാളി, സുജാത ഭട്ടിന് മക്കൾ ഇല്ല; ധർമ്മസ്ഥല നുണക്കഥ പൊളിയുന്നു

ധർമ്മസ്ഥലയിലെ കൂട്ട ശവസംസ്കാരങ്ങൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ഫോറൻസിക് വിശകലനം പൂർത്തിയാകുന്നതുവരെ ഖനനവും കുഴിച്ചെടുക്കലും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി കർണാടക സർക്കാർ തിങ്കളാഴ്ച സംസ്ഥാന നിയമസഭയെ അറിയിച്ചു. അന്വേഷണ പ്രക്രിയ കുഴിച്ചെടുക്കലിലും സാമ്പിൾ ശേഖരണത്തിലും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. "ഡിഎൻഎ പ്രൊഫൈലിംഗും കൂടുതൽ ഫോറൻസിക് പരിശോധനകളും ഉൾപ്പെടെയുള്ള യഥാർത്ഥ അന്വേഷണം ഇപ്പോഴും പൂർത്തിയായിട്ടില്ല. പരാതിക്കാരൻ നേരത്തെ ഹാജരാക്കിയ തലയോട്ടി കഷണം പോലും വിശകലനം ചെയ്യേണ്ടതുണ്ട്, ആ റിപ്പോർട്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്," പരമേശ്വര പറഞ്ഞു. ഗതികെട്ട് നിർത്തി എന്ന് പറയുന്നതാവും സത്യം. കാരണം ഇനിയും നാലായിരത്തോളും പെൺകുട്ടികളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന കെട്ടുകഥയും തേടി ധർമ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ കുഴിക്കാൻ ചെന്നാൽ ഹിന്ദുക്കൾ അതിനെ നേരിടുമെന്ന് വന്നതോടെ നിവൃത്തിയില്ലാതെ കുഴിയെടുക്കൽ നിർത്തിവെച്ചിരിക്കുകയാണ് .
അതിനിടെ പരാതിക്കാരനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷം ചോദ്യങ്ങൾ ഉന്നയിച്ചു. മറുപടിയായി, കേന്ദ്ര നിയമനിർമ്മാണത്തെക്കുറിച്ച് മന്ത്രി പരാമർശിച്ചു. “കേന്ദ്ര സർക്കാർ രൂപീകരിച്ച സാക്ഷി സംരക്ഷണ നിയമം നിലവിലുണ്ട്. പരാതിക്കാരൻ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിച്ചിരുന്നു, കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിനും കുടുംബത്തിനും സുരക്ഷ നൽകിയിട്ടുണ്ട്. അതിനാൽ, അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
ഇത്രയും ദിവസം അന്വേഷിച്ചിട്ട് അന്വേഷണസംഘം എന്ത് കണ്ടെത്തി എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. ഡിജിപി പ്രണൊബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഈ കേസിന്റെ പിന്നാലെയാണ്. ഒരു ഇടക്കാല റിപ്പോർട്ടെങ്കിലും മേശപ്പുറത്ത് വെയ്‌ക്കാൻ കോൺഗ്രസ് സർക്കാർ തയ്യാറായിട്ടില്ല. ഇതിൽ ബിജെപി കടുത്ത പ്രതിഷേധത്തിലാണ്.
ധർമ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള 17 പ്ലോട്ടുകൾ കഴിച്ചെങ്കിലും കാര്യമായി മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ കിട്ടാതിരുന്നതോടെ ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധപ്രകടനം ഞായറാഴ്ച ധർമ്മസ്ഥലയിൽ നടന്നിരുന്നു. ഏതോ ശുചീകരണത്തൊഴിലാളിയുടെ ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുക വഴി മുഖ്യമന്ത്രി സിദ്ധരാമയ്യ ഹിന്ദുക്ഷേത്രങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ബിജെപി സംസ്ഥാനപ്രസിഡൻറ് വിജയേന്ദ്ര ആരോപിച്ചിരുന്നു. ഇതിന്റെ പേരിൽ സിദ്ധരാമയ്യ ഹിന്ദു സമുദായത്തോട് മാപ്പുപറയണമെന്നും ആവശ്യമുയർന്നതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങൾ തേടി മണ്ണിൽ കുഴിയെടുക്കുന്ന ദൗത്യം നിർത്തിവെച്ചതായി ആഭ്യന്തരമന്ത്രി പരമേശ്വര പ്രഖ്യാപിച്ചത്.
അതിനിടെ രണ്ടു വഴിത്തിരിവുകളും ഉണ്ടായി . ഒന്നാമത്തേത് ധർമ്മസ്ഥല എന്ന ക്ഷേത്രനഗരിയെ നശിപ്പിക്കാൻ താൻ നുണക്കഥ പറഞ്ഞതാണെന്ന് ഒടുവിൽ പ്രത്യേക അന്വേഷണസംഘത്തിന് മുൻപാകെ വെളിപ്പെടുത്തി ശുചീകരണത്തൊഴിലാളി. നൂറോളം സ്ത്രീകളുടെ മൃതദേഹം മറവുചെയ്തെന്നും അവരിൽ പലരും ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്നും അതിൽ സ്കൂൾ ബാഗ് ചുമലിലിട്ട കുട്ടികൾ വരെയുണ്ടായിരുന്നെന്നും ഉള്ളതെല്ലാം തന്നെ ഒരു സംഘം പഠിപ്പിച്ച നുണക്കഥകളായിരുന്നുവെന്ന് ഇയാൾ പ്രത്യേക അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലിൽ നിവൃത്തിയില്ലാതെ തുറന്നുപറയുകയായിരുന്നു. 17 ഇടങ്ങളിൽ കുഴിച്ചിട്ടും കാര്യമായി യാതൊന്നും കിട്ടാതായതോടെ ശുചീകരണത്തൊഴിലാളിയെ ചോദ്യം ചെയ്യുന്ന രീതി അന്വേഷണ സംഘം മാറ്റിയതോടെയാണ് തത്ത പറയുന്നതുപോലെ താൻ പറഞ്ഞതെല്ലാം കള്ളക്കഥയായിരുന്നുവെന്ന് ഏറ്റുപറഞ്ഞത്. ഈ ശുചീകരണത്തൊഴിലാളി ഹിന്ദു സമുദായക്കാരനല്ലെന്ന് നേരത്തെ എഴുതിയിരുന്നു. ഇയാൾ പണ്ട് ദളിതനായ ഹിന്ദുവായിരുന്നു. പിന്നീട് മതപരിവർത്തനത്തിന് വിധേയനായി ഹിന്ദു അല്ലാതായി. ഇയാൾ ഇപ്പോൾ തന്നെ കഥ പറഞ്ഞുപഠിപ്പിച്ചത് മഹേഷ് റെഡ്ഡി തിമ്മറോഡി എന്ന ധർമ്മസ്ഥലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജൻറാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് . മഹേഷ് റെഡ്ഡി പണ്ട് ഇവിടെ പല ഭൂമിക്കച്ചവടം നടത്തിയിരുന്നതായി പറയുന്നു. എന്നാൽ ക്ഷേത്ര ധർമ്മാധികാരി മഹേഷ് റെഡ്ഡി തിമ്മറോഡിയുടെ ഭൂമിക്കച്ചവടത്തിന് പിന്നിൽ ക്ഷേത്രത്തിന് പങ്കില്ലെന്ന് വെളിപ്പെടുത്തിയതോടെയാണ് ക്ഷേത്രാധികാരികളും തിമ്മറോഡിയും തമ്മിൽ തെറ്റിയതെന്ന് പറയുന്നു. മഹേഷ് റെഡ്ഡി തിമ്മറോഡി ഒരു ഹിന്ദു സംഘടനാപ്രവർത്തകനാണെന്ന് പറയുന്നു. പക്ഷെ യഥാർത്ഥത്തിൽ ശുചീകരണത്തൊഴിലാളിയെക്കൊണ്ട് ഇതെല്ലാം പറയിച്ചതിന് പിന്നിൽ മതപരിവർത്തന ലോബിയ്‌ക്കും എൻജിഒ സംഘങ്ങൾക്കും ചില മുസ്ലിംസംഘടനകൾക്കും പങ്കുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്.
രണ്ടാമത്തേത് ധർമ്മസ്ഥലയിൽ നിന്ന് അനന്യ ഭട്ടിനെ കാണാതായ കേസിൽ വലിയ വഴിത്തിരിവ്. മകളെ കാണാനില്ലെന്ന് പരാതി നൽകിയ സുജാത ഭട്ടിന് മക്കൾ ഉണ്ടായിരുന്നില്ലെന്ന് എസ്‌ഐടി കണ്ടെത്തി. മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകളെ ധർമ്മസ്ഥലയിൽ വച്ച് കാണാതായി എന്നായിരുന്നു സുജാത ഭട്ടിന്റെ പരാതി. എന്നാൽ ഇത്തരമൊരു പരാതി നൽകിയ സുജാത യഥാർത്ഥത്തിൽ വിവാഹം പോലും കഴിച്ചിരുന്നില്ല . 1999 മുതൽ 2007 വരെ സുജാത ഭട്ട് റിപ്പൻപേട്ടിൽ താമസിച്ചിരുന്നു. റിപ്പൻപേട്ടിലെ ഹൊസനഗർ റോഡിനടുത്തുള്ള പ്രഭാകർ ബാലിഗയുമായി അവർ ലിവിംഗ് റിലേഷൻഷിപ്പിലായിരുന്നു. റിപ്പൻപേട്ടിൽ താമസിക്കുമ്പോൾ സുജാത ഭട്ടിന് കുട്ടികൾ ഉണ്ടായിരുന്നില്ല. രണ്ട് നായ്‌ക്കളെയാണ് സ്വന്തം മക്കളെപ്പോലെ അവർ പരിപാലിച്ചിരുന്നത്. അന്ന് നാട്ടുകാർ അവരുടെ നിസ്വാർത്ഥ സേവനത്തെ അഭിനന്ദിച്ചിരുന്നു.
ഇതിനുപുറമെ, 2004 ൽ റിപ്പൻപേട്ട് പ്രാഥമിക കാർഷിക സഹകരണ സംഘത്തിലെ തേജസ്വിനി മഹിളാ സ്വയം സഹായ അസോസിയേഷനിൽ സുജാത ഭട്ട് അംഗമായി. രജിസ്റ്ററിൽ സുജാത ബാലിഗയുടെ പേരിൽ ഒരു ഒപ്പ് കണ്ടെത്തി. ഇതിനുശേഷം, 2007 ന് ശേഷം അവർക്ക് സൊസൈറ്റിയിൽ ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നില്ല. അസോസിയേഷന്റെ പേരിൽ അവർ ചില വായ്പകൾ എടുത്തിരുന്നു. അത് തിരിച്ചടച്ചില്ല. ഇന്ന് പ്രഭാകർ ജീവിച്ചിരിപ്പില്ല. സുജാത ഭട്ട് നൽകിയ പരാതിയെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും വിവരങ്ങൾ എസ്‌ഐടി ശേഖരിച്ചുവരികയാണ്.
പിന്നാലെ ധർമ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങലെ കുറിച്ച് നിരവധി കഥകൾ തന്റെ യൂട്യൂബിൽ കൊടുത്തേ ലോറി ഉടമ മനാഫ് എന്ന യൂട്യൂബറുടെ താല്പര്യം എന്ത് എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം ഇയാൾ ആണ് ഇവിടെ ഈ കാട്ടിൽ കുഴിച്ചാൽ നൂറു കണക്കിന് തലയോട്ടികളും അസ്ഥികൂടങ്ങളും ലഭിക്കും”- ധര‍്മ്മസ്ഥലയിൽ വീരേന്ദ്ര ഹെഗ്ഗഡ്ഡെയുടെ ഉടമസ്ഥതയിലുള്ള ഒരു സ്ഥലം ചൂണ്ടിക്കാണിച്ച്ന്യൂസ് 18 ചാനലിന് വിവരണം നൽകിയത്. കൂടാതെ കേരളത്തിലെ ന്യൂസ് 18, 24 ന്യൂസ്, ഏഷ്യാനെറ്റ്, മനോരമ, മീഡിയ വൺ എന്നീ ചാനലുകളിൽ മാധ്യമകോർഡിനേറ്റർ എന്ന ലേബലിൽ ധർമ്മസ്ഥലയിലെ കൂട്ടമരണങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ സ്ഥിരം സാന്നിധ്യമായിരുന്നു ലോറി ഉടമ മനാഫ്. ഷിരൂരിൽ പണ്ട് ലോറി അപകടമുണ്ടായി അർജുൻ എന്ന ലോറി ഡ്രൈവർ മരിച്ച കേസിൽ അർജുന്റെ വീട്ടുകാർ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധർമ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ഇയാൾ നല്കിയിരുന്നത്.
ധർമ്മസ്ഥലയിലെ ഇപ്പോഴത്തെ അധികാരിയായ വിരേന്ദ്ര ഹെഗ്ഗഡെ എന്ന രാജ്യസഭാ എംപിയുടെ ജീവചരിത്രം പ്രസിദ്ധീകരിച്ച വിക്കിപീഡിയ വീരേന്ദ്രഹെഗ്ഗഡെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നുവെന്നും സൗജന്യ കൊലപാതകവുമായി ബന്ധപ്പെട്ട അദ്ദേഹത്തിനെതിരെ ആരോപണമുണ്ടെന്ന് വരെ അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പിനോടൊപ്പം ചേർത്തിരിക്കുന്നത്. വീരേന്ദ്ര ഹെഗ്ഗഡെ എന്ന ഇപ്പോഴത്തെ ക്ഷേത്ര ധർമ്മാധികാരിയെ മുച്ചൂടും നശിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഈ നാടകമെന്നാണ് ഇപ്പോൾ സംശയം ബലപ്പെടുന്നത്. വീരേന്ദ്രഹെഗ്ഗഡെയുടെ നേതൃത്വത്തിലുള്ള കുടുംബങ്ങളുടേതാണ് ധർമ്മസ്ഥലക്ഷേത്രത്തിന് ചുറ്റുമുള്ള ആയിരക്കണക്കിന് ഏക്കർസ്ഥലം. ഈ ഭൂമിയിലും പലർക്കും നോട്ടുമുള്ളതായി പറയുന്നു. ഇതിൽ മതപരിവർത്തന ലോബിയും സജീവമായി പ്രവർത്തിച്ചിരുന്നതായി ആരോപണമുണ്ട്.
വർഗ്ഗീയമായി ഏറെ സെൻസിറ്റീവായ ജില്ലയായ ദക്ഷിൺ കന്നഡയിൽപെട്ട സ്ഥലമാണ് ധർമ്മസ്ഥല. അതേ സമയം ധർമ്മസ്ഥലയ്‌ക്ക് ചുറ്റുമായി കിടക്കുന്ന ബെൽതങ്ങിടി എന്ന സ്ഥലം മുസ്ലിംഭൂരിപക്ഷപ്രദേശമാണ്. എന്തായാലും കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിൽ ധർമ്മസ്ഥലയിലേക്ക് നടന്ന മാർച്ച് കോൺഗ്രസ് സർക്കാരിനെ ഞെട്ടിച്ചുകളഞ്ഞിരുന്നു.അതോടെയാണ് തിങ്കളാഴ്ച തന്നെ മൃതദേഹങ്ങൾ തേടി ധർമ്മസ്ഥലയിൽ കുഴിക്കുന്ന പരിപാടി നിർത്തിവെച്ചതായി കർണ്ണാടക ആഭ്യന്തരമന്ത്രി പരമേശ്വര നിയമസഭയിൽ അറിയിച്ചത്. സ്ഥലം കുഴിക്കുന്ന ഏർപ്പാട് വഴി ഏകദേശം 25 ലക്ഷത്തോളം രൂപ കർണ്ണാടകസർക്കാരിന് നഷ്ടമായി.
ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായ നിരവധി സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചിട്ടതായി അവകാശപ്പെട്ട് ജൂലൈ 3 ന് ധർമ്മസ്ഥലയിലെ ഒരു ശുചീകരണ തൊഴിലാളി പോലീസിൽ പരാതി നൽകിയതോടെയാണ് കേസിന്റെ ഉത്ഭവം. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും 100ൽ പരം മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണത്തൊഴിലാളിയുടെ പരാതി പിന്നീട് യുട്യൂബർമാരും ടിവി മാധ്യമങ്ങളും അനുദിനം പെരുപ്പിക്കുകയായിരുന്നു. 400 മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും അല്ല, ആയിരത്തോളം ജഡങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നും നാലായിരം മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞ് മരണക്കണക്കുകൾ ദിവസേനയെന്നോണം വളർന്നുകൊണ്ടിരുന്നു. എഐയുടെ സഹായത്തോടെ സൃഷ്ടിച്ച ഭീതിദമായ ചിത്രങ്ങളും ചേർത്ത് ഭയപ്പെടുത്തുന്ന റിപ്പോർട്ടുകളാണ് യുട്യൂബർമാർ പറഞ്ഞുപരത്തിയിരുന്നത്.
ശുചീകരണത്തൊഴിലാളിയുടെ പരാതി പിന്നീട് യുട്യൂബർമാരും ടിവി മാധ്യമങ്ങളും അനുദിനം പെരുപ്പിക്കുകയായിരുന്നു. 400 മൃതദേഹങ്ങൾ ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്നും അല്ല, ആയിരത്തോളം ജഡങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നും നാലായിരം മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്നും പറഞ്ഞ് മരണക്കണക്കുകൾ ദിവസേനയെന്നോണം വളർന്നുകൊണ്ടിരുന്നു. ഈ കഥകൾ പ്രചരിപ്പിക്കുന്നവർക്ക് ലക്ഷങ്ങളുടെ വ്യൂസ് കിട്ടി. ധർമ്മസ്ഥലയെക്കുറിച്ച് പറഞ്ഞാൽ രണ്ട് ലക്ഷം വ്യൂസ് കിട്ടുമെന്നറിഞ്ഞതോടെ പ്രധാനമാധ്യമങ്ങളും രംഗത്തിറങ്ങി. ഇതോടെ ഈ ഹിന്ദു ക്ഷേത്രം ഒരു വലിയ ഭീകരകേന്ദ്രമായി ചിത്രീകരിക്കപ്പെട്ടു. ഇവിടെ പ്രാർത്ഥനയ്‌ക്കെത്തുന്ന പെൺകുട്ടികളേയും സ്ത്രീകളും ബലാംത്സംഗം ചെയ്ത് കൊന്ന് കുഴിച്ചിടുന്നവരാണ് ക്ഷേത്രത്തിലെ ഭരണവുമായി ബന്ധപ്പെട്ടവർ എന്ന ദുർവ്യാഖ്യാനം വരെ വന്നു. കുഴിച്ചിടങ്ങളിൽ നിന്നും കാര്യമായൊന്നും കിട്ടാതായതോടെ ഇത് വെറും കെട്ടുകഥയാണെന്ന് വന്നിരിക്കുകയാണ്. മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ട് എന്ന പറഞ്ഞ ശുചീകരണത്തൊഴിലാളി ഹിന്ദുവല്ലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കാര്യം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തന്നെ വാർത്താസമ്മേളനം വിളിച്ചുകൂട്ടി പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha


























