ആക്‌സിയം നാല് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി...ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും

ആക്‌സിയം നാല് ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോയ ശുഭാംശു ശുക്ല ഇന്ത്യയില്‍ തിരിച്ചെത്തി. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് അദ്ദേഹമെത്തിയത്.
കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ വി. നാരായണന്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു. ദേശീയ പതാക വീശി വലിയ ജനക്കൂട്ടവും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.
ആക്‌സിയം നാല് ദൗത്യത്തിന്റെ ഭാഗമായി നാളുകളായി ശുഭാംശുവിന് ജന്മരാജ്യത്ത് എത്താനായി കഴിഞ്ഞിരുന്നില്ല. ദൗത്യത്തിനായുള്ള പരിശീലനത്തിനായി അദ്ദേഹം ഒരു വര്‍ഷമായി യു.എസിലായിരുന്നു.
ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും. 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിലും അദ്ദേഹം പങ്കെടുക്കുന്നതാണ്. 2027 ല്‍ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗഗന്‍യാന്‍ മുതല്‍ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്ര പ്രതീക്ഷകള്‍ക്ക് ശുഭാംശു ശുക്ല വലിയ സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ.
"
https://www.facebook.com/Malayalivartha