കാണ്മാനില്ല നിറഞ്ഞ സദസ്സിൽ അരങ്ങേറി....

വാക്കിലും വരയിലും വിസ്മയം തീർത്ത പ്രതിഭ - സാബുലാലിന് ഭാരത് ഭവന്റെ സഹകരണത്തോടെ ക്യാമിയോ ലൈറ്റ്സ് ഒരുക്കിയ അനുസ്മരണം ഭാരത് ഭവൻ ശെമ്മാങ്കുടി സ്മൃതി ഹൈക്യു തിയറ്ററിൽ നടന്നു. വൈകുന്നേരം 6 മണിക്ക് ഭാരത് ഭവൻ മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂരിന്റെ അധ്യക്ഷതയിൽ നടന്ന ഓർമ്മ കൂട്ടായ്മയുടെ ഉദ്ഘാടനവും സാബുലാൽ അനുസ്മരണവും ഡി.രഘുത്തമൻ നിർവ്വഹിച്ചു.
സാബുലാലിന്റെ എഴുത്തുകളും വരകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള – ‘വരയിലും വാക്കിലും സാബു ലാൽ’ - എന്ന ഓർമ്മ പുസ്തകം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ.വേണു വി - ഐ. എ എസിനു നൽകി പ്രകാശനം ചെയ്തു.
ശ്രീകണ്ഠൻ കരിക്കകം പുസ്തകപരിചയവും, ശ്രീകാന്ത് ക്യാമിയോ സ്വാഗതവും, തിയേറ്റർ ആർട്ടിസ്റ്റ് ശ്രീലത കടവിൽ ആശംസയും അർപ്പിച്ചു. തുടർന്ന് ശ്രദ്ധേയ നാടക - ചലച്ചിത്ര അഭിനേതാവ് പി. ജെ ഉണ്ണി കൃഷ്ണൻ അവതരിപ്പിച്ച ‘കാണ്മാനില്ല’ എന്ന ഏകഹാര്യം അരങ്ങേറി.
https://www.facebook.com/Malayalivartha