സി പി എം ലംഘിച്ചത് വിദേശനാണ്യവിനിമയ ചട്ടം...ചട്ടം ലംഘിച്ചെന്ന് പ്രഥമദ്യഷ്ട്യാ വെളിവാക്കുന്നതാണ് സിപിഎമ്മിനെതിരെ ഉയര്‍ന്നിട്ടുള്ള ആരോപണം... വി മുഹമ്മദ് ഷർഷാദ് സിപിഎം കേന്ദ്ര നേതൃത്വത്തിന് നൽകിയ കത്താണ് കറങ്ങി തിരിഞ്ഞ് ഹൈക്കോടതിയിലെത്തിയത്...

അനധികൃത സാമ്പത്തിക ഇടപാട് ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. ഇത്തരത്തിലുള്ള അസംബന്ധങ്ങളോട് താന്‍ പ്രതികരിക്കില്ലെന്നായിരുന്നു ഗോവിന്ദന്റെ മറുപടി.പിബിക്ക് നല്‍കിയ പരാതി ചോര്‍ന്നതിന് പിന്നില്‍ എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് പരാതി നല്‍കിയ വ്യവസായി മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയത്.
സിപി എമ്മിലെ ഉന്നത നേതാക്കളും മുഖ്യമന്ത്രി, മന്ത്രിമാർ, പാർട്ടി സംസ്ഥാന സെക്രട്ടറി ഉൾപ്പടെ നിരവധി നേതാക്കൾ സംശയത്തിന്റെ നിഴലിലായ റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം വെളുപ്പിച്ച് നേതാക്കളുടെയും സഹയാത്രികരുടെയും കൈകളിൽ എത്തിച്ചേർന്നത് കോടിക്കണക്കിന് രൂപയാണ്. സിപി എം നേതാക്കളും മന്ത്രിമാരും നിരന്തരം വിദേശയാത്രകൾ നടത്തിവരുന്നതിൽ ദുരൂഹത ഉയരുന്ന സാഹചര്യത്തിലാണ് കള്ളപ്പണം വെളുപ്പിച്ച് കോടികൾ സമ്പാദിക്കുന്ന വിവരം പുറത്തുവന്നത്.പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് കൃഷ്ണ ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തത്. പിബിക്ക് നല്‍കിയ ഈ പരാതി രാജേഷിന് ചോര്‍ത്തി നല്‍കിയത് എം.വി.ഗോവിന്ദന്റെ മകനാണെന്നാണ് പരാതിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.
സിപിഎം യു കെ ഘടകം ഭാരവാഹിയും വ്യവസായിയുമായ രാജേഷ് കൃഷ്ണയ്ക്കെതിരെ ചെന്നൈയിലെ വ്യവസായി ബി.മുഹമ്മദ് ഷർഷാദ് പിബി അംഗം അശോക് ധാവ്ളെയ്ക്കു നൽകിയ കത്തു ചോർന്നത് രാഷ്ട്രീയ വിവാദമായി കേരളത്തിൽ മാത്രമല്ല കത്തിപടർന്നത്. സിപിഎമ്മിലെ പ്രധാന നേതാക്കൾക്കു മേൽ ഗുരുതര സാമ്പത്തിക ആരോപണങ്ങളുന്നയിച്ചാണ് വ്യവസായി കത്തു നൽകിയത്. അസംബന്ധമെന്നായിരുന്നു വിവാദങ്ങളെക്കുറിച്ച് പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ പ്രതികരിച്ചത്.
മധുരയിൽ ഈ വർഷം നടന്ന പാർട്ടി കോൺഗ്രസിൽ പ്രതിനിധി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ രാജേഷ് നൽകിയ മാനനഷ്ട ഹർജിയിലാണ് പിബിക്കുള്ള ഷർഷാദിന്റെ കത്ത് ഇടംപിടിച്ചതും അതുവഴി പുറത്തുവന്നതും. രാജേഷിന്റെ സുഹൃത്തും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകനുമായ ശ്യാംജിത് ആണ് കത്ത് ചോർത്തിയതെന്ന ഗുരുതര ആരോപണവുമായി ഷർഷാദ് രംഗത്തുവന്നതോടെ സിപിഎം നേതൃത്വം കടുത്ത പ്രതിസന്ധിയിലായി.
മധുരയിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി പങ്കെടുക്കാൻ ശ്രമിക്കുന്നതിനിടെ പുറത്താക്കപ്പെട്ടപ്പോഴാണ് രാജേഷ് കൃഷ്ണ വാർത്തകളിൽ നിറഞ്ഞത്. യുകെയിലെ സിപിഎം അനുകൂലസംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് പാർട്ടി കോൺഗ്രസിൽ എത്തിയതെന്നായിരുന്നു വാർത്തകൾ. എന്നാൽ, പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചയയ്ക്കുകയായിരുന്നു. മുൻപ് മറുനാടൻ ഷാജൻ സ്കറിയയെ മർദിച്ചതുമായി ബന്ധപ്പെട്ട് രാജേഷ് ആരോപണവിധേയനായിരുന്നു.പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. സിപിഎം അനുകൂല ചാനലിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകനായിരുന്നു. ലണ്ടനിൽ വ്യവസായിയായ രാജേഷ് ‘പുഴു’, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ തുടങ്ങിയ സിനിമകളുടെ നിർമാണപങ്കാളിയാണ്.ലണ്ടനിൽനിന്ന് റോഡുമാർഗം കേരളത്തിലേക്കുള്ള യാത്രാനുഭവവുമായി ‘ലണ്ടൻ ടു കേരള’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ചില തടസ്സങ്ങൾ കാരണം ഈ യാത്ര മുടങ്ങിയതിനെക്കുറിച്ചും ഷർഷാദ് പാർട്ടിക്കു നൽകിയ കത്തിലുണ്ട് രാജേഷിന്റെ ഭാര്യയും ലണ്ടനിലാണു ജോലി ചെയ്യുന്നത്.രാജേഷ് കൃഷ്ണയ്ക്കെതിരെ ബി.മുഹമ്മദ് ഷർഷാദ് സിപിഎം നേതൃത്വത്തിനു നൽകിയ കത്തിൽ പാർട്ടിയുമായി ബന്ധപ്പെട്ട അഴിമതി മുതൽ സാമ്പത്തിക തിരിമറി വരെയുള്ള ആരോപണങ്ങളുണ്ട്. രാജേഷുമായി അടുത്തു പ്രവർത്തിച്ചതിലൂടെ മനസ്സിലാക്കിയ കാര്യങ്ങളെന്ന നിലയിലാണു വ്യവസായി ഷർഷാദിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതാക്കളും മന്ത്രിമാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളാണ് കത്തിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ കത്ത് പുറത്തുവന്നതിനു പിന്നിൽ പാർട്ടിയിലെതന്നെ ചിലരാണെന്ന തരത്തിലും ചർച്ചകൾ ഉയരുന്നുണ്ട്.
സിപിഎം പിബിയിൽ ലഭിച്ച മുഹമ്മദ് ഷർഷാദ് കത്തിന്റെ അടിസ്ഥാനത്തിലാണു രാജേഷ് കൃഷ്ണ മാനനഷ്ടക്കേസ് നൽകിയത്. പാർട്ടി ആസ്ഥാനം ഡൽഹി ആണെന്നതിനാലാണു ഹർജി ഡൽഹി ഹൈക്കോടതിയിൽ നൽകിയതെന്നാണ് വിശദീകരണം. ന്യൂനപക്ഷ മോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേനയാണു കോടതിയെ സമീപിച്ചത്.ഏതാനും വർഷം മുൻപ് സിപിഎമ്മിന്റെ റജിസ്ട്രേഷൻ റദ്ദാക്കണമെന്നു ഡൽഹി ഹൈക്കോടതിയിലും തിരഞ്ഞെടുപ്പു കമ്മിഷനിലും അപേക്ഷ നൽകിയതു ജോജോ ജോസ് ആയിരുന്നു. തെറ്റായ വിവരങ്ങൾ നൽകിയാണു സിപിഎം റജിസ്ട്രേഷൻ നേടിയതെന്നായിരുന്നു ആരോപണം.സിപിഎമ്മിനെ കുരുക്കിലാക്കിയ കത്ത് വിവാദത്തിൽ ആദ്യമായി രാജേഷ് കൃഷ്ണ പ്രതികരിച്ചു. ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫെയ്സ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണെന്ന് രാജേഷ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ സംവിധാനങ്ങളുണ്ടല്ലോയെന്നും വരുംദിവസങ്ങളിൽ അതും പുറത്തുവരുമെന്നും രാജേഷ് കുറിപ്പിൽ പറയുന്നു. ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നു. പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും. ആരോപണം ഉന്നയിച്ച മുഹമ്മദ് ഷർഷാദിനോട് രേഖകൾ ചോദിച്ചാൽ കൈ രേഖയല്ലാതെ അയാൾക്ക് ഒന്നും കാണിക്കാനുണ്ടാകില്ലെന്നും രാജേഷ് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്.25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്പോർട്ട് നിലനിൽത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, സിപിഎം ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചുവരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും, രാജേഷ് കുറിപ്പിൽ പറയുന്നു.രാജേഷ് കൃഷ്ണയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇതാണ്.
ഇക്കാലമത്രയും ഒരുവൻ ഒരു മഞ്ഞ പത്രക്കാരനുമായി ചേർന്ന് എനിക്കെതിരെ ദുഷ്പ്രചരണം നടത്തി നടന്നപ്പോൾ എന്റെ സുഹൃത്തുക്കളും സഖാക്കളും ചോദിച്ചത് ഒരേ ചോദ്യമായിരുന്നു. 'എന്തുകൊണ്ട് ഇയാൾക്കെതിരെ നിയമനടപടി സ്വീകരിക്കുന്നില്ല' ?ക്ഷമയുടെ നെല്ലിപ്പലകയും കടന്നപ്പോൾ കഴിഞ്ഞമാസം ഡൽഹി കോടതിയിൽ അദ്ദേഹത്തിന് എതിരെ ഞാൻ പത്തു കോടി രൂപയ്ക്ക് മാനനഷ്ട കേസ് ഫയൽ ചെയ്തു. ഇതിൽ നിയമനടപടി ഉറപ്പായപ്പോൾ പഴയ മഞ്ഞപത്രക്കാരന്റെ നേതൃത്വത്തിൽ ഒരു മുഖ്യധാരാ പത്ര റിപ്പോർട്ടറെ കളത്തിലിറക്കി. നിരന്തര CPM വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായും ഇന്നത്തെ മത്സര മാർക്കറ്റിംഗ് റേറ്റിങ്ങ് പ്രഷറിലും മറ്റ് മാദ്ധ്യമങ്ങളും കളത്തിലിറങ്ങി.
വ്യക്തമായി തന്നെ പറയട്ടെ, ഈ വിവാദത്തിൽപ്പെട്ട കത്ത് പ്രസ്തുത പ്രതി തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിലും ഫേസ്ബുക്ക് പേജിലും പങ്കുവെച്ചതും പിന്നീട് ഡിലീറ്റ് ചെയ്തതുമാണ്. എന്നാൽ ഡിലീറ്റ് ചെയ്ത പോസ്റ്റുകൾ റിട്രൈവ് ചെയ്യാൻ ഇവിടെ സംവിധാനങ്ങളുണ്ടല്ലോ, വരും ദിവസങ്ങളിൽ അതും പുറത്തുവരും.സോഷ്യൽ മീഡിയ പോസ്റ്റിൽ അയാൾ തന്നെ പറയുന്നുണ്ട് 'രാജേഷ് കൃഷ്ണയ്ക്കെതിരെ സിപിഎം പോളിറ്റ്ബ്യൂറോ മെമ്പർ അശോക് ധാവ്ലെയ്ക്ക് പരാതി കൊടുത്തത് ഞാനാണ്. ആർക്കുവേണമെങ്കിലും പരാതിയുടെ പകർപ്പ് ആവശ്യപ്പെടാം. ' അപ്പോൾ അയാളിൽ നിന്നു തന്നെ ഇത് പൊതുജന മദ്ധ്യത്തിൽ വന്നതാണെന്ന് വ്യക്തമാണല്ലോ. മാത്രവുമല്ല മധുര പാർട്ടി കോൺഗ്രസ് നടന്ന ദിവസങ്ങളിലെ ചാനൽ വാർത്തകളിൽ മേൽ പറഞ്ഞ പ്രതിയുടെ കത്ത് അവരുടെ കയ്യിലുണ്ടെന്നു പറഞ്ഞിട്ടുള്ളതും അത് പ്രസിദ്ധപ്പെടുത്തിയിട്ടുമുള്ളതാണല്ലോ.ഇപ്പോൾ മാധ്യമങ്ങൾ കൊട്ടിഘോഷിക്കുന്ന ഈ കത്ത് 2022 മുതൽ മലയാളത്തിൽ പലയിടങ്ങളിലും ലഭ്യമായിരുന്നെന്ന് പ്രതി തന്നെ പറയുന്നുണ്ടല്ലോ.
എനിക്കെതിരെ വാർത്ത വന്നാൽ അതിനൊരു ഗുമ്മില്ലാത്തതിനാൽ സിപിഎമ്മിനെയും സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേയും കുടുംബത്തെയും ചേർത്ത് കെട്ടാൻ ശ്രമിച്ച പ്രതിയുടെ അതിബുദ്ധിയിൽ ഇത്തവണ വീണത് 'മാധ്യമ സിൻഡിക്കേറ്റാണ്'.എന്തായാലും മാധ്യമപ്രവർത്തകരുടെ വർഗ്ഗബോധം എനിക്കിഷ്ടപ്പെട്ടു, കാരണം അതിൽ പ്രതിപാദിച്ചിരിക്കുന്ന എന്റെ സുഹൃത്തുക്കളായ മാധ്യമപ്രവർത്തകരുടെ പേരുകൾ ഒന്നും തന്നെ അവർ ചർച്ചയ്ക്ക് എടുത്തിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെ പ്രതികരണം ആരാഞ്ഞവർ മാധ്യമ സുഹൃത്തുക്കളുടെ പ്രതികരണത്തിന് മെനക്കെട്ടതുമില്ല.
ഞാൻ ഫയൽ ചെയ്ത കേസ്, എനിക്കെതിരെ അപവാദപ്രചരണം നടത്തിയ ആൾക്കെതിരെ മാത്രമാണ്. എന്നാൽ അയാൾ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചത് മാധ്യമങ്ങൾ കൂടി ഇതിൽ പ്രതിയാണെന്നാണ്.മാധ്യമ സ്ഥാപനങ്ങളെ അയാൾ സമർത്ഥമായി കളിപ്പിക്കുകയായിരുന്നു എന്ന് വരും ദിവസങ്ങളിൽ നിങ്ങൾക്ക് ബോദ്ധ്യപ്പെടും. ഉണ്ടെന്ന് പറഞ്ഞ രേഖകൾ ചോദിച്ചാൽ കൈ രേഖയല്ലാതെ അയാൾക്ക് ഒന്നും കാണിക്കാനുണ്ടാകില്ല.ഏതന്വേഷണത്തെയും ഞാൻ സ്വാഗതം ചെയ്യുന്നു. 25 വർഷത്തോളമായി ഇംഗ്ലണ്ടിൽ ജീവിക്കുന്ന, പണ്ടേ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ കഴിയുമായിരുന്ന, ഒരു വോട്ട് ചെയ്യാൻ മാത്രം ഇന്നും ഇന്ത്യൻ പാസ്പോർട്ട് നിലനിൽത്തിയിരിക്കുന്ന വ്യക്തിയാണ് ഞാൻ. പാർട്ടിയുടെ മെമ്പർ ആണെന്ന് എന്നും അഭിമാനത്തോടെ പറയുന്ന, CPM ബ്രിട്ടൺ ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ദേശീയ എക്സിക്യൂട്ടീവ് മെമ്പറായി പ്രവർത്തിച്ചു വരുന്ന ഞാൻ, പാർട്ടി എടുക്കുന്ന എന്ത് തീരുമാനത്തോടൊപ്പവും ഉണ്ടാകും.
പണ്ട് പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. 'അവൾക്കൊപ്പം' എന്നത് ഹാഷ് ടാഗിടാനുള്ള ഒരു വരി മാത്രമല്ല എനിക്ക്. ഭാവനയുടെ തിരിച്ചു വരവിനിടയാക്കിയ ചലച്ചിത്രം, പല നിർമ്മാതാക്കളും പിൻമാറിയപ്പോൾ അഭിമാനപൂർവ്വം ഏറ്റെടുത്തു നിർമ്മിച്ച ആളാണ് ഞാൻ. ജൻഡർ വ്യത്യാസമില്ലാതെ സുഹൃത്തുക്കളെ അവരുടെ വേട്ടയാടപ്പെടലുകളിൽ ഉൾപ്പടെ ഏതവസ്ഥയിലും എന്നാലാവും വിധം ചേർത്തു നിർത്താൻ ശ്രമിച്ചിട്ടുണ്ട്. അതൊരു മനുഷ്യന്റെ ഉത്തരവാദിത്തമാണെന്ന ഉത്തമ വിശ്വാസം പേറുന്ന ആളാണ് ഞാൻ.ഒരു സംശയവും വേണ്ട, തുടർന്നും അങ്ങനെ തന്നെയായിരിക്കും.ഏതായാലും ഡൽഹി ഹൈക്കോടതിയിലിരിക്കുന്ന ആ രേഖയിൽ കൂടുതൽ അന്വേഷണം വരുമ്പോൾ സി പി എം തുങ്ങിമരിക്കുമോ എന്ന് കണ്ടറിയാം.
https://www.facebook.com/Malayalivartha