ഓഹരി വിപണിയില്‍ മുന്നേറ്റം.... ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് മുന്നേറി

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 300 പോയിന്റ് മുന്നേറി. നിലവില്‍ 81,500ന് മുകളിലാണ് സെന്‍സെക്സില്‍ വ്യാപാരം തുടരുന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുന്നു. പ്രധാനമായി ഓട്ടോ, ഐടി, ടെലികോം ഓഹരികളാണ് മുന്നേറ്റം ഉണ്ടാക്കുന്നത്.
പുതിയ വാഹനങ്ങളുടെ ജിഎസ്ടി സമീപഭാവിയില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ കുറച്ചേയ്ക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇന്നും ഓട്ടോ ഓഹരികളെ തുണച്ചത്.
ഒല ഇലക്ട്രിക്ക്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോര്‍പ്പ്, ഹ്യുണ്ടായി മോട്ടോര്‍, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.
പ്രീപെയ്ഡ് താരിഫില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് റിലയന്‍സ് ഓഹരിയും മുന്നേറി. ഏകദേശം രണ്ടുശതമാനം മുന്നേറ്റമാണ് റിലയന്‍സ് ഓഹരി കാഴ്ചവെച്ചത്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്ന നിലയിലാണ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 19 പൈസയുടെ നേട്ടത്തോടെ 87.20 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
https://www.facebook.com/Malayalivartha