ബേക്കറിക്കുള്ളില്‍ കയറി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ കുപ്രസിദ്ധ മോഷ്ടാവ് 'പളനിസ്വാമി' പിടിയില്‍

അര്‍ദ്ധരാത്രി കടയ്ക്കുള്ളില്‍ കയറിയ ആരോ വിശന്ന് ഭക്ഷണം കഴിക്കുകയാണെന്നാണ് തിരുവാതുക്കല്‍ ആനന്ദമന്ദിരം ബേക്കേഴ്സ് ഉടമകളായ ദമ്പതിമാര്‍ വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ ആദ്യം കരുതിയത്.
എങ്കിലും ആ വിവരം മകനെയും തുടര്‍ന്ന് പോലീസിനെയും അറിയിച്ചു. സ്ഥലത്തെത്തിയ കോട്ടയം വെസ്റ്റ് പോലീസാണ് ഒട്ടേറെ കേസുകളിലെ പ്രതിയും പല കേസുകളിലും പിടികിട്ടാപ്പുള്ളിയുമായ കുപ്രസിദ്ധ മോഷ്ടാവ് 'പളനിസ്വാമി' (ബാലന്‍) ആണെന്ന് തിരിച്ചറിഞ്ഞത്.
ഗാന്ധിനഗര്‍ കോട്ടയം വെസ്റ്റ് ഉള്‍പ്പെടെ ജില്ലയ്ക്കുള്ളിലും പുറത്തുമായി മോഷണക്കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ടെന്നറിയാവുന്ന പോലീസ് ഉടനെതന്നെ സ്റ്റേഷനിലെത്തിച്ച് അഴിക്കുള്ളിലാക്കി. കോട്ടയം തിരുവാതുക്കല്‍ കവലയിലുള്ള ബേക്കറിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കുപ്രസിദ്ധ മോഷ്ടാവ് പാലക്കാട് നോര്‍ത്ത് ഒലവക്കോട് കൈലാസ് പറമ്പില്‍ ബാലന്‍ (59) ബേക്കറിയില്‍ കടന്നുകയറി ഭക്ഷണം കഴിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെ ഉണര്‍ന്ന ദമ്പതിമാര്‍ കാണുന്നത് കടയ്ക്കുള്ളിലിരുന്ന് ആരോ ഭക്ഷണം കഴിക്കുന്നതാണ്.
വിശന്നിട്ടാകുമെന്നാണ് ആദ്യംകരുതിയതെങ്കിലും വിവരം മകനെ അറിയിച്ചതോടെയാണ് പോലീസില്‍ അറിയിക്കാന്‍ തീരുമാനിച്ചത്. ബേക്കറിയുടെ പുറകുവശത്തെ കതകിന്റെ പൂട്ടുപൊളിച്ചാണ് ഇയാള്‍ അകത്തുകയറിയത്.
തുടര്‍ന്നാണ് ബേക്കറിയിലെ ഭക്ഷണങ്ങള്‍ കഴിച്ചുതുടങ്ങിയത്. സ്ഥിരം മോഷ്ടാവാണെന്നും വിവിധ ജില്ലകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ടെന്നും കോട്ടയം വെസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. പ്രശാന്ത്കുമാര്‍ പറയുന്നു
"
https://www.facebook.com/Malayalivartha