ഇസ്രയേലില്‍ വാഹനാപകടത്തില്‍ മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം

വാഹനാപകടത്തില്‍ മലയാളി ഹോംനേഴ്‌സിന് ദാരുണാന്ത്യം. വെളിയന്നൂര്‍ പുതുവേലി പുതുശേരില്‍ രൂപ രാജേഷ് (41) ആണ് ഇസ്രയേല്‍ അഷ്ഗാമില്‍ മരിച്ചത്. ഇന്ത്യന്‍ സമയം ചൊവ്വ വൈകുന്നേരം ആറിനാണ് സംഭവം നടന്നത്.
ഹോം കെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു രൂപ. രോഗിയുമായി പോയ കാര്‍ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഉടന്‍ തന്നെ ബാര്‍സിലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒപ്പമുണ്ടായിരുന്ന രോഗി പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ട് വര്‍ഷമായി ഇസ്രായേലില്‍ ജോലി ചെയ്യുന്ന രൂപ എട്ട് മാസം മുന്‍പാണ് അവധിയ്ക്ക് നാട്ടില്‍ എത്തി മടങ്ങിയത്. വീണ്ടും അവധിക്ക് നാട്ടിലേയ്ക്ക് വരാനിരിക്കേയാണ് മരണം സംഭവിച്ചത്. രാമപുരം ചക്കാമ്പുഴ മഞ്ഞപ്പിള്ളില്‍ രാമന്‍-രുഗ്മിണി ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ്: രാജേഷ് (കെട്ടിട നിര്‍മ്മാണ തൊഴിലാളി). മക്കള്‍: പാര്‍വതി (ജര്‍മനി), ധനുഷ് കൂത്താട്ടുകുളം എച്ച്എസ്എസ് പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
"
https://www.facebook.com/Malayalivartha