ഡല്‍ഹിയിലെ ദാരിഗംജില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം....

ഡല്‍ഹിയിലെ ദാരിഗംജില്‍ കെട്ടിടം തകര്‍ന്ന് മൂന്ന് മരണം. ബുധനാഴ്ച ഉച്ച 12.14ഓടെയാണ് സെന്‍ട്രല്‍ ഡല്‍ഹിയിലെ സദ്ഭവ്‌ന പാര്‍ക്കിനോട് ചേര്‍ന്നുള്ള ബഹുനില കെട്ടിടം തകര്‍ന്നത്.
ഗ്രൗണ്ട് നിലയും മുകളിലെ രണ്ട് നിലയും ഉള്‍പ്പെടുന്ന ഭാഗം തകര്‍ന്നതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് മൂന്ന് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതായും ഡല്‍ഹി ഫയര്‍ സര്‍വീസ് (ഡി.എഫ്.എസ്) അറിയിച്ചു. മൂന്ന് പേര്‍ അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. രക്ഷാ ദൗത്യം പുരോഗമിക്കുകയാണ് .
"
https://www.facebook.com/Malayalivartha