കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും

കേരള ക്രിക്കറ്റ് ലീഗ്(കെസിഎല്‍) രണ്ടാം സീസണിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടക്കമാകും. സെപ്റ്റംബര്‍ ഏഴിനാണ് ഫൈനല്‍.
ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്‌ളൂ ടൈഗേഴ്സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറ് ടീമുകളാണ് കെസിഎല്‍ രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക.
ഓരോ ടീമും ലീഗ് റൗണ്ടില്‍ രണ്ടുതവണ വീതം മത്സരിക്കും. ഫൈനലുള്‍പ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം ഫ്‌ളഡ്ലിറ്റില്‍ വൈകുന്നേരം 6.45-നുമാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്സ് റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെ നേരിടും.
തുടര്‍ന്നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കെസിഎല്‍ ബ്രാന്‍ഡ് അംബാസഡര്‍ മോഹന്‍ലാല്‍ പങ്കെടുക്കും. രാത്രി 7.45-ന് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് കൊച്ചി ബ്‌ളൂ ടൈഗേഴ്സിനെ നേരിടും. കൊച്ചിക്കായി സഞ്ജു സാംസണ്‍ കളത്തിലിറങ്ങുന്നതാണ്.
താരലേലത്തിലൂടെ തിരഞ്ഞെടുത്ത 120 കളിക്കാരാണ് ആറ് ടീമുകളിലുമായി മത്സരത്തിനിറങ്ങുന്നത്.
"
https://www.facebook.com/Malayalivartha