കനത്തമഴയും മൂടല്‍മഞ്ഞും.... ശബരിമലയില്‍ ഭക്തജനത്തിരക്ക് കുറഞ്ഞു....

കനത്തമഴയും മൂടല്‍മഞ്ഞും ശീതക്കാറ്റും മൂലം ശബരിമലയില്‍ ഭക്തജനത്തിരക്ക് കുറഞ്ഞു. നിയന്ത്രണങ്ങള്‍ ഒഴിവാക്കി. അധികനേരം ക്യൂനില്‍ക്കാതെതന്നെ ദര്‍ശനം നടത്താം. ഉച്ചയോടെ വലിയ നടപ്പന്തലില്‍ ഒരുവരിയില്‍ മാത്രമാണ് ക്യൂ ഉണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഏറ്റവും തിരക്ക് കുറഞ്ഞ ദിവസമായിരുന്നു ഞായറാഴ്ച. ഇന്നലെ ഭക്തര്‍ക്ക് സുഖദര്‍ശനം ലഭിച്ചു.
നടതുറന്ന 17ന് 30,000 ഭക്തരാണ് എത്തിയത്. ഇന്നലെ 5000ല്‍ താഴെ ഭക്തര്‍ ദര്‍ശനം നടത്തി. പമ്പാ നദിയിലെ ജലനിരപ്പും കുത്തൊഴുക്കും കാരണം നദിയിലിറങ്ങി സ്‌നാനം ചെയ്യുന്നതിനുള്ള വിലക്ക് ഇന്നലെയും തുടര്‍ന്നു.
അതേസമയം ഞായറാഴ്ച ഉച്ചമുതല്‍ ശബരിമലയിലും പമ്പയിലും കനത്തമഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ രാത്രിവൈകിയും തുടര്‍ന്നു. പമ്പയില്‍ ജനലിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഭക്തജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ്്. മഴയായതോടെ മലകയറ്റത്തിന്റെ വേഗം കുറഞ്ഞു. ഇതാണ് വൈകുന്നേരം സന്നിധാനത്ത് തിരക്ക് കുറയാനുണ്ടായ കാരണങ്ങളിലൊന്ന്.
എരുമേലി, പുല്ലുമേട് പാതയിലും കനത്ത മഴയാണ്. ഇതോടെ, കാനനപാതയിലൂടെ വരുന്ന ഭക്തരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. മണ്ഡലപൂജയ്ക്ക് മുന്‍പുള്ള ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 90,000 കടന്നിട്ടുണ്ട്. സ്‌പോട്ട് ബുക്കിങ് കൂടിയാകുമ്പോള്‍ ഒരുലക്ഷത്തോളം ഭക്തര്‍ എത്താനാണ് സാധ്യതയെന്ന് പോലീസ് . അതുകൊണ്ടുതന്നെ, അടുത്തദിവസങ്ങളില്‍ കൂടുതല്‍ സജ്ജീകരണങ്ങളൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡും പോലീസും പറയുന്നു. ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21 ന് രാത്രി 10ന് നട അടയ്ക്കുന്നതാണ്.
"
https://www.facebook.com/Malayalivartha