ഇരവിമംഗലത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ വീണു; കുഞ്ഞിനെ രക്ഷിക്കാൻ പിതാവ് കിണറ്റിൽ ചാടി: ഇരുവരെയും രക്ഷിക്കാൻ സമീപവാസി കിണറ്റിലിറങ്ങി:- സാഹസികമായി ഇരുവരെയും രക്ഷപെടുത്തിയത് ഡിവൈഎഫ്ഐ നേതാവ്....

രണ്ടര വയസ്സ് പ്രായമുള്ള പെൺ കുഞ്ഞിന്റെ പിതാവിന്റെയും ജീവൻ രക്ഷിച്ചു കൊണ്ട് മാഞ്ഞൂരിലെ സിപിഐഎമ്മിന്റെ ഡിവൈഎഫ്ഐയുടെ നേതാവ് തോമസുകുട്ടി രാജു മാതൃകയായി. ഇരവിമംഗലത്ത് വീട് വാങ്ങുന്നതിനു വേണ്ടി കാണാൻ എത്തിച്ചേർന്ന യുവാവും അദ്ദേഹത്തിന്റെ രണ്ടു വയസ്സുള്ള കുഞ്ഞും കിണറ്റിൽ വീഴുകയായിരുന്നു. കാൽവഴുതി കിണറ്റിൽ വീണ രണ്ടര വയസ്സുള്ള കുഞ്ഞിനെ രക്ഷിക്കുക എന്ന ഉദ്ദേശത്തോടുകൂടി എടുത്തു ചാടിയ പിതാവ് വെള്ളത്തിൽ പിടുത്തം വിട്ട് മുങ്ങിക്കുഴുന്നത് കണ്ടാണ് തോമസുകുട്ടി രാജു ധീരമായി കിണറ്റിലെക്ക് എടുത്ത് ചാടിയത്....
കിണറ്റിലേക്കെടുത്തു ചാടി കുഞ്ഞിനെ കൈകളിൽ എടുത്തു പിടിച്ചു. ആ കുഞ്ഞിന്റെ പിതാവായ യുവാവിനെ ആ കിണറ്റിൽ ഉണ്ടായിരുന്ന പൈപ്പിലും കയറിലും പിടിപ്പിച്ച് തോമസുകുട്ടി നിർത്തി. കിണറിന്റെ അരഞ്ഞാണത്തിന് വഴിവഴുപ്പ് ഉണ്ടായിരുന്നതുകൊണ്ട് തിരിച്ച് കയറാൻ കഴിയാതിരുന്ന സാഹചര്യത്തിൽ മുക്കാൽ മണിക്കൂറോളം കയറിൽ തൂങ്ങിക്കിടന്ന് മറുകയ്യിൽ രണ്ടര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞിനെ സംരക്ഷിച്ചു പിടിച്ചു തോമസുകുട്ടി രാജു. സിപിഐഎം നേതാവ് എൻ എസ് രാജു ഫയർ ഫോഴ്‌സിനെ വിളിച്ചു. പിന്നീട് ഫയർഫോഴ്സിന്റെ സഹായത്തോടുകൂടിയാണ് കിണറ്റിൽ നിന്നും തോമസുകുട്ടി കുഞ്ഞിനെയും പിതാവിനെയും കരയിൽ എത്തിച്ചത്. ഏകദേശം വൈകുന്നേരം 3:45 മണിയോടുകൂടിയാണ് സംഭവം.....
തോമസുകുട്ടി രാജുവിന്റെ അവസരോചിതമായ ഇടപെടലും ധീരതയും യുമാണ് ഈ പിഞ്ചുകുഞ്ഞിന്റെയും പിതാവിന്റെ യും ജീവൻ രക്ഷിച്ചത്..... സഖാവ് തോമസുകുട്ടി സിപിഐഎം മുൻ ഏരിയ കമ്മറ്റി കമ്മറ്റി അംഗം സഖാവ് എൻ എസ് രാജുവിന്റെ മകനാണ്. തോമസുകുട്ടി സിപിഐഎമ്മിന്റെ മുൻ മാഞ്ഞൂർ ലോക്കൽ കമ്മിറ്റി അംഗവും മാഞ്ഞൂരിലെ ഡിവൈഎഫ്ഐ ഭാരവാഹിയുമാണ്.
പാലക്കാട് മംഗലഡാം സ്വദേശി സിറിൾ ജേക്കബ്,പിതാവ്'
കുഞ്ഞ് ലെനക്സ്.
https://www.facebook.com/Malayalivartha