തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം പൃഥ്വി ഷാ....

ആഭ്യന്തര സീസണിനു മുന്നോടിയായി നടക്കുന്ന ബുച്ചി ബാബു ടൂര്‍ണമെന്റില്‍ തന്റെ പുതിയ തട്ടകമായ മഹാരാഷ്ട്രയ്ക്കായി സെഞ്ച്വറി പ്രകടനവുമായി കളം നിറഞ്ഞിരിക്കുകയാണ് യുവതാരം പൃഥ്വി ഷാ. . ഇന്ത്യയുടെ ഏഷ്യ കപ്പ് ടീം പ്രഖ്യാപനത്തിനിടെയാണ് ഷായുടെ മിന്നും പ്രകടനമുള്ളത്.
ഗ്രൂപ്പ് എയിലെ ആവേശപ്പോരാട്ടത്തില്‍ ഒന്നാം ഇന്നിങ്സില്‍ 252 റണ്‍സെടുത്ത ഛത്തീസ്ഗഡിനെതിരെ, ഷായുടെ സെഞ്ച്വറി മികവില്‍ മഹാരാഷ്ട്ര നേടിയത് 217 റണ്‍സാണ്്. പൃഥ്വി ഷാ 141 പന്തില്‍ 111 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. 15 ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഷായുടെ ഇന്നിങ്സ്. ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ, 122 പന്തിലാണ് സെഞ്ചറി തികച്ചത്.
ഈ സമയത്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലായിരുന്നു മഹാരാഷ്ട്ര. ടീം ആകെ നേടിയ റണ്‍സിന്റെ 70 ശതമാനത്തില്‍ അധികവും സ്‌കോര്‍ ചെയ്തത് ഷാ ഒറ്റയ്ക്ക്. ഒന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചറി കൂട്ടുകെട്ടുമായി സച്ചിന്‍ ദാസിനൊപ്പം ടീമിന് മിന്നുന്ന തുടക്കമാണ് ഷാ നല്‍കിയത്.
https://www.facebook.com/Malayalivartha



















