വിധി ഇന്ന് ഈ രാശിക്കാര്‍ക്ക് ഒരുക്കിയിരിക്കുന്നത് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും

സുഖഭോഗങ്ങള്‍ക്കും ആഡംബര വസ്തുക്കള്‍ക്കും സാധ്യതയുള്ള ദിവസമാണ്. എല്ലാ കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. കൃഷി, മൃഗസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിന്നും നേട്ടങ്ങളുണ്ടാവും. പുതിയ വാഹനം വാങ്ങാനുള്ള യോഗവും കാണുന്നു. ഉന്നത പദവികളില്‍ എത്താന്‍ അവസരങ്ങളുണ്ടാകാം.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
തൊഴിലിടങ്ങളില്‍ സമാധാനവും സന്തോഷവും നിലനില്‍ക്കും. സഹപ്രവര്‍ത്തകരുമായി ഉല്ലാസയാത്രയ്ക്ക് അവസരം ലഭിച്ചേക്കാം. എന്നാല്‍, മറ്റുള്ളവരെ സഹായിക്കുമ്പോള്‍ തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. അതിനാല്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നത് നല്ലതാണ്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
രോഗദുരിതങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ വന്നുചേരും. പുതിയ ആഭരണങ്ങള്‍ നേടാനും ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാവാനും സാധ്യതയുണ്ട്. ഈ ദിനം പൊതുവെ അനുകൂലമായ കാര്യങ്ങളാണ് കൂടുതലും കാണുന്നത്.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലമായ കാര്യങ്ങള്‍ സംഭവിക്കും. എന്നാല്‍, ശരീരത്തിന് അസുഖങ്ങളും ദുരിതങ്ങളും വരാനിടയുണ്ട്. വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യും. ജലവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
മനസ്സില്‍ സന്തോഷം നിറയും. ധനലാഭത്തിനും പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കും സാധ്യത കാണുന്നു. തൊഴില്‍ രംഗത്ത് വിജയം ഉണ്ടാകും. പ്രണയകാര്യങ്ങളില്‍ അനുകൂലമായ തീരുമാനങ്ങളുണ്ടാകാം. കലാകാരന്മാര്‍ക്ക് പേരും പ്രശസ്തിയും വര്‍ധിക്കുന്ന സമയമാണിത്.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. പുതിയ പദവികള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എല്ലാ പ്രവര്‍ത്തനങ്ങളിലും വിജയം കൈവരിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവാം. ധനലാഭവും കീര്‍ത്തിയും വര്‍ധിക്കും. വ്യവഹാരങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടാകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ ദിവസം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും. ചിലര്‍ക്ക് സ്ഥാനചലനത്തിനും അപവാദങ്ങള്‍ക്കും സാധ്യതയുണ്ട്. അര്‍ശ്ശസ്, ഉദരരോഗങ്ങള്‍ എന്നിവയുള്ളവര്‍ ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പ്രതിസന്ധികളെ കരുതലോടെ നേരിടുക.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
വ്യാപാരത്തിലും ബിസിനസിലും ധനലാഭമുണ്ടാകും. പ്രതീക്ഷിക്കാത്ത കാര്യങ്ങളിലൂടെ ഭാഗ്യാനുഭവങ്ങള്‍ വന്നുചേരും. ചിട്ടി, ലോട്ടറി തുടങ്ങിയ മേഖലകളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാവാം. ധനപരമായ കാര്യങ്ങളില്‍ ഈ ദിവസം പൊതുവെ അനുകൂലമായ ഫലങ്ങളാണ് കാണുന്നത്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും താല്പര്യം വര്‍ധിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമുണ്ടാകും. നല്ല ഭക്ഷണസുഖവും കുടുംബസുഖവും ലഭിക്കും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയും കാണുന്നു. മൊത്തത്തില്‍ സന്തോഷകരമായ ദിവസമായിരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം കാരണം കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടിവരും. കുടുംബബന്ധുക്കളുമായി അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവാം. ദമ്പതികള്‍ക്കിടയില്‍ കലഹങ്ങള്‍ക്കുള്ള സാധ്യതയും കാണുന്നു. വാക്കുകളില്‍ സംയമനം പാലിക്കുന്നത് നല്ലതാണ്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
ശാരീരികമായും മാനസികമായും സുഖക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ദോഷഫലങ്ങള്‍ ഉണ്ടാവാം. ചില കുടുംബബന്ധങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും. ബുദ്ധിപൂര്‍വം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
എഴുത്തുകാരുടെ സൃഷ്ടികള്‍ക്ക് അംഗീകാരം ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവും. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സാധ്യത തെളിയും. കലാപരവും വിദ്യാഭ്യാസപരവുമായ കാര്യങ്ങളില്‍ ഈ ദിവസം അനുകൂലമായ ഫലങ്ങളാണ് കാണുന്നത്. "
https://www.facebook.com/Malayalivartha