ആശ്വാസമായി സ്വര്‍ണവില.... സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

പവന് 440 രൂപ കുറവ്... സംസ്ഥാനത്ത് സ്വര്‍ണവില ഇടിയുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയും പത്ത് ദിവസത്തിനിടെ 2120 രൂപയുമാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഇന്ന് പവന് 440 രൂപയും കുറഞ്ഞു. 9180 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 73,440 രൂപയുമാണ്.
ഓഗസ്റ്റ് എട്ടിനായിരുന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 75,760 രൂപയും ഗ്രാമിന് 9,470 രൂപയുമായിരുന്നു.
ഈ മാസത്തെ ഏറ്റവും കുറവ് സ്വര്‍ണനിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു .
"
https://www.facebook.com/Malayalivartha