Widgets Magazine
20
Aug / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സർജറി കഴിഞ്ഞ മമ്മൂട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇത്..! ഇച്ചാക്ക അനുഭവിച്ചത് ചില്ലറയ്ക്കല്ല നീ ആരാ പടച്ചോനാ..?! മമ്മൂക്ക പറയുന്നു

20 AUGUST 2025 09:28 AM IST
മലയാളി വാര്‍ത്ത

അസുഖം ഭേദമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി തിരിച്ച് വരുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. ഏതാനും മാസങ്ങളായി മമ്മൂട്ടി ചികിത്സയിലും വിശ്രമത്തിലുമാണ്. ആരാധകര്‍ ആകട്ടെ പ്രിയ നടന്റെ തിരിച്ച് വരവിന് വേണ്ടിയുളള കാത്തിരിപ്പിലും.
 ഏഴ് മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമയിലേക്ക് മടങ്ങുകയാണ്. അദ്ദേഹത്തിന്റെ തിരിച്ചുവരവ് മലയാളികള്‍ ആഘോഷമാക്കി. പ്രമുഖ നിര്‍മ്മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ സന്തോഷവാര്‍ത്ത പുറത്തുവന്നത്. തുടര്‍ന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളിലൂടെ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് രംഗത്തെത്തി.




ഒടുവില്‍ ആ കാത്തിരിപ്പ് അവസാനിപ്പിച്ച് മമ്മൂട്ടി പൂര്‍ണ ആരോഗ്യത്തോടെ തിരിച്ച് വരികയാണ്. നിര്‍മ്മാതാവും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തുമായ ആന്റോ ജോസഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ച് വരവ് വാര്‍ത്തയായത്. ഇതോടെ സിനിമയ്ക്ക് അകത്തും പുറത്തും നാനാതുറയിലും ഉളള ആളുകള്‍ ആഘോഷപൂര്‍വ്വം അതേറ്റെടുത്തു.


രേണു സുധി ടോപ് 5ൽ എത്തുമോ? കൊള്ളാവുന്നത് ഈ 2 പേർ മാത്രം
മമ്മൂട്ടിയുടെ തിരിച്ച് വരവിനെ കുറിച്ച് സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ: '' കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം. ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു. ഇനി മടങ്ങിവരവാണ്. കുറേ നാളുകളായി കാണുന്ന ഇടങ്ങളിലെല്ലാം ഓരോ മനുഷ്യരുടെയും അന്വേഷണം ഇച്ചാക്കയെ കുറിച്ചുമാത്രമായിരുന്നു.
 വഴികളിലും ചിത്രീകരണസ്ഥലത്തും എവിടെ പോയാലും ആളുകള്‍ വന്ന് ചോദിക്കും സ്‌നേഹത്തോടെ, മമ്മൂക്ക ഒക്കെയല്ലേ? എന്ന്. അതെയെന്ന് പറഞ്ഞു മടങ്ങുമ്പോ അവരുടെ മുഖത്തെ ആ ഭാവം, ഒരു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ ആഴം തെളിയിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയോ. അതെ. ഞാന്‍ കണ്ട ലോകമെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. ഇച്ചാക്കയുടെ ആരോഗ്യം വീണ്ടെടുക്കാനുള്ള ആഗ്രഹത്തിലായിരുന്നു.

അത്ര കാര്യമായ പ്രശ്നമൊന്നുമില്ലായിരുന്നു. എന്നാലും ഒരു വിങ്ങൽ ബാക്കി നിന്നിരുന്നു മനസ്സിൽ. ഓരോ ശ്വാസത്തിലും പ്രാർത്ഥിച്ചിരുന്നു.. കോടി കോടി മനുഷ്യർക്കൊപ്പം. ഇന്നിപ്പോ എല്ലാ പ്രതിസന്ധികളും മറികടന്നിരിക്കുമ്പോള്‍ ഒരുകടല്‍ നീന്തിക്കടന്ന ആശ്വാസം. നന്ദി, ഉപാധികളില്ലാതെ ഇച്ചാക്കയോടുള്ള സ്‌നേഹം കൊണ്ടുനടന്നവര്‍ക്ക്. പ്രാര്‍ത്ഥിച്ചവര്‍ക്ക്, തിരിച്ചുവരാന്‍ അദമ്യമായി ആഗ്രഹിച്ചവര്‍ക്ക്.. പിന്നെ ഓരോ മനുഷ്യനും ദൈവത്തിനും. നന്ദി. സ്‌നേഹം, ഇബ്രാഹിംകുട്ടി''.

 



'' സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു. പ്രാർത്ഥിച്ചവർക്കും, കൂടെ നിന്നവർക്കും, ഒന്നുമുണ്ടാവില്ല എന്ന് പറഞ്ഞു ആശ്വസിപ്പിച്ചവർക്കും പറഞ്ഞാൽ തീരാത്ത സ്നേഹത്തോടെ പ്രിയപ്പെട്ടവരെ...നന്ദി''! എന്നാണ് മമ്മൂട്ടിയുടെ മേക്കപ്പ് മാനും നിർമ്മാതാവുമായ ജോർജ് കുറിച്ചിരിക്കുന്നത്.

'എണ്ണിയാലൊടുങ്ങാത്ത പ്രാർത്ഥനകളുടെ പിൻബലത്തിൽ ജീവിതത്തിലേക്ക് തിരിച്ചു വരുന്നൊരാളുടെ ആശ്വാസം നന്നായറിയുന്നൊരാളല്ലേ ഞാൻ. ഓർമയിലേക്ക് തിരിച്ചു വന്ന ദിവസങ്ങളിൽ ഞാനാദ്യം കണ്ട ആശംസാ സന്ദേശവും മമ്മൂക്കയുടേത് തന്നെയായിരുന്നല്ലോ. വാർത്തയറിയുമ്പോൾ മനസ്സിന് നല്ല തണുപ്പ്.. സമാധാനം..' എന്നാണ് തൃക്കാക്കര എംഎൽഎ ഉമ തോമസ് പ്രതികരിച്ചിരിക്കുന്നത്.





നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമായി. രോഗമുക്തി നേടിയ ശേഷം മമ്മൂട്ടിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെക്കുറിച്ചാണ് ശ്രീരാമന്‍ കുറിച്ചത്. താന്‍ വിളിച്ചത് അവസാന ടെസ്റ്റ് പാസ്സായതുകൊണ്ടാണെന്ന് മമ്മൂട്ടി പറഞ്ഞപ്പോള്‍, 'നിങ്ങള്‍ പാസ്സാകുമെന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു' എന്ന് താന്‍ മറുപടി നല്‍കിയതായി ശ്രീരാമന്‍ ഓര്‍ത്തെടുത്തു. മമ്മൂട്ടിക്കൊപ്പമുള്ള പഴയകാല ചിത്രവും ഓട്ടോറിക്ഷയില്‍ നിന്നുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

 



'അവസാനത്തെ ടെസ്റ്റും പാസ്സായെടാ,' എന്ന് മമ്മൂട്ടി പറഞ്ഞതായും, അതിന് 'ങ്ങള് പാസ്സാവുന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു' എന്ന് താന്‍ മറുപടി നല്‍കിയതായും ശ്രീരാമന്‍ കുറിച്ചു. 'നീയെന്താ മിണ്ടാത്തത്?' എന്ന് മമ്മൂട്ടി ചോദിച്ചപ്പോള്‍, 'ഏത് നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയതെന്ന് ഞാന്‍ ചിന്തിക്കുകയായിരുന്നു,' എന്ന് മറുപടി പറഞ്ഞതായും ശ്രീരാമന്‍ വ്യക്തമാക്കുന്നു.

വി,കെ ശ്രീരാമന്റെ പോസ്റ്റ് ഇങ്ങനെ

നിന്നെ ഞാന്‍ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?

'ബിസി ആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല് .ഇതിന്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. '

കാറോ ?

'ഡ്രൈവന്‍ വീട്ടിപ്പോയി. ഇന്ദുചൂഡന്‍് സ് പ്രദര്‍ദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.

അപ്പ അവന്‍ പോയി..''

ഡാ ഞാന്‍ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ

' എന്തിനാ?'

 



അവസാനത്തെ ടെസ്റ്റും പാസ്സായട

'ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. '

നീയ്യാര് പടച്ചോനോ?

'ഞാന്‍ കാലത്തിനു മുമ്പേ നടക്കുന്നവന്‍. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവന്‍'

'എന്താ മിണ്ടാത്ത്. ?

ഏതു നേരത്താ നിന്നെ വിളിക്കാന്‍ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍.

യാ ഫത്താഹ്

സര്‍വ്വ ശക്തനായ തമ്പുരാനേ

കാത്തു കൊള്ളണേ !

മന്ത്രിമാരും ദേശീയ നേതാക്കളും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവില്‍ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. കെ.സി.വേണുഗോപാല്‍, മന്ത്രി പി. രാജീവ്, മന്ത്രി വീണാ ജോര്‍ജ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചും അഭിനയ രംഗത്തെ മുന്നോട്ടുള്ള യാത്രയെക്കുറിച്ചും ആശംസകളറിയിച്ചിട്ടുണ്ട്. ഈ തിരിച്ചുവരവും പുഞ്ചിരിയും തങ്ങള്‍ ഏറെ ആഗ്രഹിച്ചിരുന്നതായി കെ.സി.വേണുഗോപാല്‍ കുറിച്ചു. മുറിഞ്ഞുപോകാത്ത അഭിനയ പരീക്ഷണങ്ങളുടെ തുടര്‍ച്ചയ്ക്കായി കാത്തിരിക്കുന്നുവെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. കേരളം കാത്തിരിക്കുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിന്ദു പത്മനാഭനും ഐഷയും കാണാതായ കേസിൽ സെബാസ്റ്റ്യന്റെ സുഹൃത്ത് ഫ്രാങ്ക്ളിനെ ഉടൻ കസ്റ്റഡിയിലെടുക്കും; ക്വട്ടേഷൻ സംഘത്തിനും പങ്ക്: മൂന്ന് മൊബൈൽ ഫോണുകളുടെ കോൾ ഡാറ്റയിലൂടെ പുറത്ത് വന്നത് ഞെട്ടിക്കുന്ന വ  (4 minutes ago)

ഇന്ന് ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം  (17 minutes ago)

കൊടും ഭൂചലനം..! റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത ശ്മശാനം ഒലിച്ചുപോയി..! അടുത്ത മണിക്കൂറിൽ മഴ  (34 minutes ago)

കെട്ടുകാഴ്ചകള്‍ക്ക് സുരക്ഷാ നിയന്ത്രണങ്ങള്‍ വരുന്നു....  (39 minutes ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (42 minutes ago)

ബസ് ഒരു ട്രക്കിലും ബൈക്കിലും ഇടിച്ച് അപകടം....  (48 minutes ago)

ഇന്നും മുംബൈയില്‍ കനത്ത മഴയ്ക്ക് സാധ്യത  (55 minutes ago)

പ്രമുഖ ബാലസാഹിത്യകാരിയാണ്  (58 minutes ago)

മുഖ്യന്റെ കരണത്തടിച്ച് യുവാവ് തലകറങ്ങി ആശുപത്രിയിൽ..! പിണറായിയുടെ കള്ളത്തരം പൊക്കി ഒറ്റിയത് ബാലഗോപാൽ..!  (59 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു....  (1 hour ago)

സ്ഥലം മാറ്റി  (1 hour ago)

മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു....  (1 hour ago)

നാലുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 hour ago)

എല്‍ പി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം...  (1 hour ago)

പ്രാഥമിക റിപ്പോർട്ടുകൾ  (1 hour ago)

Malayali Vartha Recommends