കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം... സൈനികന്‍ മരിച്ചു, ഭാര്യയ്ക്ക് ഗുരുതര പരുക്ക്

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈനികന്‍ മരിച്ചു. ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. മദ്രാസ് റെജിമെന്റിലെ ജവാനായ തിരുവനന്തപുരം തിരുവല്ലം അമ്പിളി നിവാസില്‍ അഖിലാണ് (31) മരിച്ചത്. ഭാര്യ ഐശ്വര്യക്കാണ് പരിക്കേറ്റത്.
ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് എം.സി. റോഡില്‍ വെമ്പായത്തിന് സമീപത്ത് കൊപ്പത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. വെഞ്ഞാറമൂട് ഭാഗത്തുനിന്നും നെടുമങ്ങാടേക്ക് പോയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ എതിര്‍ ദിശയില്‍നിന്നും വന്ന ബൈക്കിലിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ദമ്പതികള്‍ക്ക് ഗുരുതുരമായ പരിക്കേറ്റു. നാട്ടുകാര്‍ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അഖില്‍ മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha