ശബരിമല സ്വര്‍ണപ്പാളി വിവാദം... പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്ത്... വിജിലന്‍സ് എസ് പിയുമായി കൂടിക്കാഴ്ച നടത്തി

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തിരുവിതാംകൂര്‍ ദേവസ്വം ആസ്ഥാനത്തെത്തി. ഹൈക്കോടതി നിര്‍ദേശിച്ച പ്രത്യേക അന്വേഷണ സംഘത്തില്‍പെട്ട (Special Investigation Team - SIT) രണ്ട് ഉദ്യോഗസ്ഥര്‍ ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍ കുമാര്‍ ഐപിഎസ്സുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെയാണ് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് നന്തന്‍കോടുള്ള ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തിയത്.
ഒരുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്‌ഐടിക്ക് കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. വിഷയത്തില്‍ ദേവസ്വം വിജിലന്‍സ് ഇതുവരെ നടത്തിയ അന്വേഷണ പുരോഗതികള്‍ വിലയിരുത്തുകയും അവരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച വിഷയങ്ങള്‍ ആരായുകയും ചെയ്തു.
പ്രാഥമിക അന്വേഷണം മാത്രമാണിപ്പോള്‍ എസ്‌ഐടി ആരംഭിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോടതിയുടെ കൂടുതല്‍ നിര്‍ദേശങ്ങള്‍ കൂടി വന്നശേഷം ശനിയാഴ്ചയോടെയായിരിക്കും വിശദമായ അന്വേഷണം തുടങ്ങുക.
"
https://www.facebook.com/Malayalivartha