Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

ജര്‍മ്മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ചേര്‍ന്ന് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു...

08 OCTOBER 2025 05:56 PM IST
മലയാളി വാര്‍ത്ത

ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്ന മികവുറ്റ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മ്മന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ അലിയാന്‍സ് എസ്ഇ, ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. ഗൊയ്ഥെ-സെന്‍ട്രത്തില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് എസ്ഇ സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെയും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിനും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് സമ്മാനിച്ച് പദ്ധതിക്ക് തുടക്കമിട്ടു. ജൂലിയറ്റ് മിനി സുജു, ക്രിസ്റ്റീന തോപ്പില്‍ ഷിബു, നിസ്സി ജോണ്‍, ജിലു മാത്യു, ജീവന്‍ ബിനോയ്, രേഷ്മ ഗ്രേഷ്യസ് ജയന്തി, അര്‍ച്ചന ബിന്ദു സജികുമാര്‍, ഹന്ന സണ്ണി എന്നീ വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായത്.

അലിയാന്‍സ് സര്‍വീസസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയും അലിയന്‍സ് സര്‍വീസസ് ചീഫ് ഡെലിവറി ഓഫീസറുമായ ജിസണ്‍ ജോണ്‍, അലിയാന്‍സ് സര്‍വീസസ് ചീഫ് ഇന്‍ഷുറന്‍സ് സര്‍വീസസ് ഓഫീസര്‍ പ്രവീണ്‍ ശശിധരന്‍, അലിയാന്‍സ് എസ്ഇ ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുള്‍സിയാനി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം ഡയറക്ടറും ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം, ഗൊയ്ഥെ-സെന്‍ട്രം ചെയര്‍മാനും ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയുമായ ജി. വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

2020 ലാണ് ഗൊയ്ഥെ-സെന്‍ട്രം അലിയാന്‍സുമായി ബന്ധം തുടങ്ങിയതെന്നും അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ഗൊയ്ഥെ-സെന്‍ട്രത്തിന്‍റെ തിരുവനന്തപുരം ഫെസിലിറ്റി ആയ 'അലിയാന്‍സ് ഹോസ്' ന്‍റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കു വഹിച്ചതായും ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ഈ ബന്ധം ദൃഢമാക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മ്മന്‍ ഭാഷ പഠിക്കുന്നതിനും അതിലൂടെ ജര്‍മ്മനിയില്‍ ഉന്നതവിദ്യാഭ്യാസവും കരിയറും സ്വന്തമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ഈ സ്കോളര്‍ഷിപ്പ് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകം കൂടുതല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരുക്കുന്ന ഈ കാലത്ത് ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഭാഷ. പുതിയൊരു ഭാഷ അഭ്യസിക്കുന്നത് സംസ്കാരങ്ങളെയും ജനങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കുമെന്ന് അലിയാന്‍സ് എസ്ഇ, സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെ പറഞ്ഞു. കേരളത്തെയും ജര്‍മ്മനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ഗൊയ്ഥെ-സെന്‍ട്രവുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യ-ജര്‍മ്മന്‍ സാംസ്കാരിക ബന്ധം കൂടുതല്‍ ശക്തമാക്കാനും വിദ്യാഭ്യാസം, വൈവിധ്യം, ഉള്‍പ്പെടുത്തല്‍ എന്നിവയിലൂടെ കേരളത്തിലെ യുവ പ്രതിഭകളെ വളര്‍ത്താനുമുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിന്‍ അഭിപ്രായപ്പെട്ടു. ജര്‍മ്മനിയില്‍ ഉന്നത വിദ്യാഭ്യാസവും കരിയറും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പുകള്‍ വലിയ പ്രചോദനമായിരിക്കുമെന്ന് ജി. വിജയരാഘവന്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്രാഫിക് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

നവജാത ശിശുക്കളെ വില്‍പന നടത്തിയ കേസില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്കും  (5 hours ago)

നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് ബൈക്ക് യാത്രികന്റെ കാല്‍ അറ്റു  (5 hours ago)

രാസലഹരി ഉപയോഗിക്കുന്നവരെ ഉള്‍പ്പെടെ കുടുക്കാന്‍ ഉറച്ച് എക്‌സൈസ് വകുപ്പ്  (5 hours ago)

അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി  (5 hours ago)

ആലങ്ങാട് കരുമാലൂരില്‍നിന്നു കാണാതായ എട്ടാം ക്ലാസുകാരിയെ നാലാം ദിനം പുണെയില്‍നിന്നു കണ്ടെത്തി  (6 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി  (6 hours ago)

ചെങ്കടലില്‍ ഹൂതികളെ ഇറക്കി ഹോര്‍മുസില്‍ കൊതുകു പട ! കടല്‍ യുദ്ധം ആളിക്കത്തിക്കാന്‍ ഇറാന്‍ ; ഇസ്രയേല്‍ നേരിട്ടിറങ്ങി  (7 hours ago)

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! എയർ പോർട്ടിൽ ചെല്ലുമ്പോൾ പെട്ടിയിൽ ഈ സാധങ്ങൾ അരുത് ! നല്ല എട്ടിന്റെ പണി തന്നെ കിട്ടും!! ലഗേജിൽ കരുതാൻ പാടില്ലാത്ത സാധനങ്ങൾ  (7 hours ago)

നാട്ടില്‍ മടങ്ങിയെത്തിയ മലയാളി പ്രവാസികള്‍ക്ക് നോർക്ക റൂട്ട്‌സ് നടപ്പിലാക്കുന്ന സാമ്പത്തിക സഹായം!!  (7 hours ago)

ലഹരി അടിച്ചു പൂക്കുറ്റിയായി റിസോർട്ടിൽ കാവ്യയുടെയും ടീച്ചർമാരുടെയും ആട്ടം..  (7 hours ago)

പാറ്റകൾക്കെതിരെ കേന്ദ്രത്തിന്റെ ചടുല നീക്കം..... അഭിജിത്തിന് എന്തു സംഭവിക്കും? ആകാംക്ഷയിൽ പാറ്റ!  (7 hours ago)

വടക്ക് കൊടും മഴ..! പ്രവചനത്തിന് മുന്നേ തെക്ക് രാവിലെ മഴ...! ദേ ഇവിടെ അവധി..!  (7 hours ago)

ഇറാന്റെ നരബലി !കഴുത്തറുത്ത് ചോര കുടിച്ച് മുജ്തബ..! 48 മണിക്കൂറിനുളളിൽ പിക്കാക്‌സ് മല തകർക്കും..!! ട്രംപിൻറെ മുന്നറിയിപ്പ്  (7 hours ago)

പഞ്ചാബ് സര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനി ഷോക്കേറ്റു മരിച്ചു  (7 hours ago)

Malayali Vartha Recommends