സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 920 രൂപയുടെ വർദ്ധനവ്

സ്വർണ വിലയിൽ ഇന്നും വർദ്ധനവ്. പവന്റെ വില 920 രൂപ ഉയർന്ന് 89,480 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 115 രൂപ കൂടി 11,185 രൂപയുമായി. ഇതോടെ ഒന്നര മാസത്തിനിടെ പവന്റെ വിലയിൽ 11,840 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ സ്വർണ വില 88,000ഉം കടന്ന് 89,000 രൂപ കടന്ന് മുന്നേറുകയാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് അനിശ്ചിതത്വം, ദുർബലമായ ഡോളർ, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങൽ എന്നിവമൂലം ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 55 ശതമാനത്തിലധികം വർധനവുണ്ടായി. ഫെഡ് റിസർവ് വീണ്ടും നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ.
അതേസമയം ഈ വർദ്ധനവ് സാധാരണക്കാരായ ആഭരണപ്രേമികൾക്കും, വിവാഹത്തിനും മറ്റും ആവശ്യങ്ങൾക്കും സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും തിരിച്ചടിയാവുന്നു.
https://www.facebook.com/Malayalivartha