കുരുമുളക് വിലയില്‍ ഇടിവ്...

കുരുമുളക് കര്‍ഷകരെ കാത്തിരുന്നത് വിലത്തകര്‍ച്ച. അന്തര്‍സംസ്ഥാന സുഗന്ധവ്യഞ്ജന വാങ്ങലുകാര്‍ രംഗത്തുണ്ടെങ്കിലും നിത്യേന വില ഇടിച്ച് ചരക്ക് സംഭരിക്കുന്ന നയമാണ് അവര്‍ കൈക്കൊണ്ടത്. ഉയര്‍ന്ന വില പ്രതീക്ഷിച്ച് ചരക്ക് പിടിച്ച് വന്‍കിട കര്‍ഷകരും മധ്യവര്‍ത്തികളും വാരാരംഭത്തിലെ തളര്‍ച്ചയെ കാര്യമാക്കിയില്ലെങ്കിലും വില ഇടിവിന് ആക്കം വര്‍ധിച്ചതോടെ വില്‍പനയിലേക്ക് തിരിഞ്ഞു.
മുഖ്യ വിപണികളിലേക്കുള്ള കുരുമുളക് വരവ് ശക്തിയാര്‍ജിക്കുന്നത് കണ്ട് വാങ്ങലുകാര്‍ അല്‍പം പിന്‍വലിഞ്ഞ് ഉല്‍പന്നത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയായിരുന്നു. വാങ്ങലുകാര്‍ സംഘടിതരായി നിരക്ക് താഴ്ത്തി ചരക്ക് സംഭരിച്ചു. ഓഫ് സീസണിലെ റെക്കോഡ് വില പ്രതീക്ഷിച്ച കര്‍ഷകര്‍ വാരത്തിന്റെ രണ്ടാം പാദത്തില്‍ വില്‍പനയിലേക്ക് ശ്രദ്ധതിരിച്ചത് ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ നേട്ടമാക്കി.
ഇതിനിടയില്‍ വിയറ്റ്നാം കുരുമുളക് കുറഞ്ഞ വിലക്ക് സംഭരണത്തിന് ഒരു വിഭാഗം വ്യവസായികള്‍ നീക്കം നടത്തി.
വിദേശ ചരക്ക് എത്തിച്ച് നാടന്‍മുളകുമായി കലര്‍ത്തി ക്രിസ്മസ് വരെയുള്ള കാലയളവില്‍ ആഭ്യന്തര വിപണിയിലിറക്കാനുള്ള ശ്രമത്തിലാണവര്‍. അണ്‍ ഗാര്‍ബിള്‍ഡ് 70,300 രൂപയില്‍ നിന്ന് വാരാവസാനം 69,600 ലേക്ക് ഇടിഞ്ഞു.
അതേസമയം ഏലക്ക ലേല കേന്ദ്രങ്ങളില്‍ ചരക്ക് പ്രവാഹം തുടരുന്നു. പുതിയ ഏലക്ക വിറ്റഴിക്കാന്‍ വന്‍കിട തോട്ടങ്ങള്‍ക്കൊപ്പം ചെറുകിട കര്‍ഷകരും രംഗത്ത് അണിനിരന്നു. പശ്ചിമേഷ്യയില്‍ നിന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇന്ത്യന്‍ ഉല്‍പന്നത്തിന് അന്വേഷണങ്ങളുണ്ട്. ക്രിസ്മസ്, പുതുവര്‍ഷം വരെയുള്ള ആവശ്യങ്ങള്‍ക്കാണ് അവര്‍ രംഗത്തെത്തിയത്.
വിവിധ ലേലങ്ങളില്‍ ശരാശരി ഇനങ്ങള്‍ കിലോ 2500 രൂപക്ക് മുകളില്‍ നിലകൊള്ളുന്നത് കര്‍ഷകര്‍ക്ക് ആത്മവിശ്വാസം പകരുന്നു്. നിലവിലെ കാലാവസ്ഥ കണക്കിലെടുത്താല്‍ മുന്നിലുള്ള നാലു മാസങ്ങളില്‍ ഏലം വിളവെടുപ്പുമായി മുന്നേറാനാവുമെന്ന കണക്കുകൂട്ടലിലാണ് ഹൈറേഞ്ച്.
https://www.facebook.com/Malayalivartha