മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് ഞങ്ങളുടേത്; ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സർക്കാരിന്റെ നിലപാട്: നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം...

നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേകസംഘം അന്വേഷണം നടത്തുന്നുണ്ടെന്നും ഇതുസംബന്ധിച്ച് ഗൗരവമായ അന്വേഷണവും പരിശോധനയും നടക്കണമെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുകാലത്തും കുറ്റവാളികളെ സംരക്ഷിക്കില്ല.
ആരുതെറ്റ് ചെയ്താലും അവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയാണ് തങ്ങള്‍ക്കുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം കുറ്റമറ്റരീതിയില്‍ നടക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പോകുന്നില്ല. അതേസമയം, സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷം ചില ബാനറുകളുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അതിന് പിന്നില്‍ രാഷ്ട്രീയമാണ്. ആ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള മുദ്രവാക്യമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha