വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക്....

സ്കൂളുകൾക്കും സർക്കാർസ്ഥാപനങ്ങൾക്കും ഒരാഴ്ച അവധിയായതിനാൽ വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ വൻ തിരക്ക്. വ്യാഴാഴ്ച അയ്യായിരത്തിലധികം വാഹനങ്ങൾ വന്നു. ഇ-പാസ് പ്രാബല്യത്തിൽ വന്നാൽ ഒരുദിവസം 1,200 വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒട്ടനവധിപേർ താമസസൗകര്യം ലഭിക്കാതെ തിരിച്ചുപോകുകയായിരുന്നു.
ചിലർ അന്തിയുറങ്ങിയതാകട്ടെ കടത്തിണ്ണകളിലും . ആളിയാർ ചെക്പോസ്റ്റിലും അട്ടക്കട്ടി ചുരത്തിലും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
അതേസമയം വാൽപ്പാറയിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിക്കുന്നത്, പ്രകൃതിരമണീയമായ കാഴ്ചകളും, പ്രകൃതിഭംഗി നിറഞ്ഞ ഷോളയാർ ഡാം പോലുള്ള സ്ഥലങ്ങളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനാലാണ്. അതിരപ്പള്ളി-വാൽപ്പാറ റോഡിൽ സ്ഥിതി ചെയ്യുന്ന ഷോളയാർ ഡാം അതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
അണക്കെട്ടിൻ്റെ പ്രകൃതിഭംഗി നിറഞ്ഞ ചുറ്റുപാടുകൾ സഞ്ചാരികൾക്ക് ആനന്ദം നൽകുന്നു. അണക്കെട്ടിൽ പ്രവേശിക്കാനുള്ള അനുമതി അവിടുത്തെ ഓഫീസിൽ നിന്ന് ലഭ്യമാണ്.
"
https://www.facebook.com/Malayalivartha