ദേശീയ സീനിയർ വനിത ട്വൻറി20 മത്സരങ്ങൾ ഇന്ന് പഞ്ചാബിൽ ആരംഭിക്കും... അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും

അന്താരാഷ്ട്രതാരം സജന സജീവൻ കേരളത്തെ നയിക്കും. ദേശീയ സീനിയർ വനിത ട്വൻറി20 മത്സരങ്ങൾ ബുധനാഴ്ച പഞ്ചാബിൽ ആരംഭിക്കും. ഉത്തർപ്രദേശുമായാണ് കേരളത്തിൻറെ ആദ്യ മത്സരം.
ഇന്ത്യൻ ടീമംഗങ്ങളായ സജന സജീവനും ആശ ശോഭനയും ടീമിലുണ്ട്. സജനയാണ് ക്യാപ്റ്റൻ. ടീം: സജന സജീവൻ ( ക്യാപ്റ്റൻ), ടി. ഷാനി, ആശ ശോഭന, എ. അക്ഷയ, ഐ.വി ദൃശ്യ, വിനയ സുരേന്ദ്രൻ, കീർത്തി കെ. ജയിംസ്, സി.എം.സി നജ്ല, എം.പി വൈഷ്ണ, അലീന സുരേന്ദ്രൻ, ദർശന മോഹൻ, കെ. എസ് സായൂജ്യ, ഇസബെൽ മേരി ജോസഫ്, അനന്യ കെ പ്രദീപ്. അതിഥി താരങ്ങളായി തെലങ്കാനയിൽ നിന്ന് വി. പ്രണവി ചന്ദ്രയും മധ്യപ്രദേശിൽ നിന്ന് സലോണി ഡങ്കോറുമുണ്ട്. ദേവിക പൽശികാറാണ് മുഖ്യ പരിശീലക.
"
https://www.facebook.com/Malayalivartha