വാല്‍പ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി

വാല്‍പ്പാറയിലേക്കു പോകുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍ ഇ-പാസ് വേണമെന്ന് മദ്രാസ് ഹൈക്കോടതി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാല്‍പ്പാറയുടെ പരിസ്ഥിതിസംരക്ഷണം മുന്‍നിര്‍ത്തിയാണ് ഇ-പാസ് ഏര്‍പ്പെടുത്തുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാഹനങ്ങള്‍ തമിഴ്‌നാട് ടൂറിസം വകുപ്പിന്റെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇ-പാസ് വാങ്ങേണ്ടതാണ്. നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുപോകുന്നത് തടയാനായി പ്രവേശനകേന്ദ്രങ്ങളില്‍ പരിശോധന നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ജില്ലാഭരണകൂടമാണ് നടപടിയെടുക്കാനുള്ളത്.
"
https://www.facebook.com/Malayalivartha