വനിതാ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം...

വനിതാ ഏകദിന ലോകകപ്പിൽ പാകിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് വിജയം. പാകിസ്ഥാനെ 107 റൺസിന് ഓസീസ് വനിതകൾ പരാജയപ്പെടുത്തി.
ഓസ്ട്രേലിയ മുന്നോട്ടുവെച്ച 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റുചെയ്ത പാകിസ്ഥാൻ 114 റൺസിന് ഓൾഔട്ടായി. 35 റൺസെടുത്ത സിദ്ര അമീൻ മാത്രമാണ് പാകിസ്ഥാനായി അൽപ്പമെങ്കിലും ചെറുത്തു നിന്നത്.വിജയം തേടി ബാറ്റ് ചെയ്യാനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 31 റൺസിനിടെ അഞ്ചു വിക്കറ്റുകളാണ് നഷ്ടമായത്.
ക്യാപ്റ്റൻ ഫാത്തിമ സന 11 റൺസെടുത്ത് പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സിദ്ര ആമിൻ ചെറുത്തു നിന്നതാണ് പാകിസ്ഥാനെ വൻ നാണക്കേടിൽ നിന്നും രക്ഷിച്ചത്. ഓസ്‌ട്രേലിയയ്ക്കായി കിം ഗാർത്ത് മൂന്നുവിക്കറ്റെടുത്തു. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ നിശ്ചിത അമ്പത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 221 റൺസാണെടുത്തത്.
ഒരു ഘട്ടത്തിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 76 റൺസെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. ബെത്ത് മൂണിയുടെ ഒറ്റയാൾ പോരാട്ടമാണ് ഓസീസ് സ്‌കോർ 200-കടത്തിയത്
. ഓസ്‌ട്രേലിയയ്ക്കായി ബെത്ത് മൂണി സെഞ്ച്വറിയോടെ തിളങ്ങി. മൂണി 114 പന്തിൽ നിന്ന് 109 റൺസെടുത്ത് പുറത്തായി. അലാന 49 പന്തിൽ നിന്ന് 51 റൺസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha