കരിപ്പൂര്‍ വിമാനത്താവളത്തിലെ കുപ്പത്തൊട്ടിയില്‍ 1.5 കോടി വില വരുന്ന സ്വര്‍ണം

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കുപ്പത്തൊട്ടിയില്‍ 1.5 കോടി വില വരുന്ന സ്വര്‍ണം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അന്താരാഷ്ട്ര ടെര്‍മിനലിലെ വേസ്റ്റ് ബിന്നിനുള്ളില്‍ നിന്നാണ് 1.7 കിലോഗ്രാം തൂക്കമുള്ള സ്വര്‍ണസംയുക്തം പിടികൂടിയത്.
വേര്‍തിരിച്ചെടുത്തപ്പോള്‍1.5 കിലോയോളം തൂക്കം വരുന്ന സ്വര്‍ണം ലഭിച്ചു. വേസ്റ്റ് ബിന്‍ വൃത്തിയാക്കാനെത്തിയ ശുചീകരണത്തൊഴിലാളികളാണ് സ്വര്‍ണമടങ്ങിയ പായ്ക്കറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍പെടുത്തിയത്.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരനാണ് പിടിക്കപ്പെടുമെന്ന് ഭയന്ന് സ്വര്‍ണം വേസ്റ്റ് ബിന്നില്‍ ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിമാനക്കമ്പനി ജീവനക്കാരെ സ്വാധീനിച്ച് പുറത്തുകടത്താനായി താല്‍ക്കാലികമായി ഒളിപ്പിച്ചതാകാനും സാദ്ധ്യതയുണ്ട്. കേസ് കസ്റ്റംസ് പ്രിവന്റീവിന് കൈമാറി.
https://www.facebook.com/Malayalivartha