കുതിരാൻ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം... ഹോൺ മുഴക്കി ആനയെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിനിടെ ആന വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നേരെ ഓടിയടുത്തു, ജീപ്പും ആന തകർത്തു

പീച്ചി വനമേഖലയോട് ചേർന്ന കുതിരാൻ പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. കുതിരാൻ ഇരുമ്പ് പാലം പ്രദേശത്താണ് ആനയെത്തിയത്. ആന ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആനയെ കണ്ട പ്രദേശത്ത് വീണ്ടും ആന വന്നതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി ഹോൺ മുഴക്കി ആനയെ പിന്തിരപ്പിക്കാനുള്ള ശ്രമത്തിനിടെ ആന ഇവർക്കുനേരെ ഓടി അടുത്തു. തുടർന്ന് ജീപ്പിൽ നിന്നും ഉദ്യോഗസ്ഥർ ഓടിമാറുകയായിരുന്നു. ഫോറസ്റ്റ് ജീപ്പും ആന തകർത്തു.
കഴിഞ്ഞ ദിവസം ആനയുടെ ആക്രമണമുണ്ടായപ്പോൾ തിരിഞ്ഞോടിയ ഉദ്യോഗസ്ഥന്റെ കാലിന് പരിക്കേറ്റിട്ടുണ്ടായിരുന്നു. ഇദ്ദേഹം തൃശൂർ മെഡിക്കൽ കേളേജിൽ ചികിത്സയിലാണ്. വനം വാച്ചർ ബിജുവിനാണ് അപകടം സംഭവിച്ചത്.
"\
https://www.facebook.com/Malayalivartha

























