വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരു മരണം.... 20 പേർക്ക് പരുക്ക്

സങ്കടക്കാഴ്ചയായി... മംഗളൂരുവിലെ സക് ലേഷ്പൂർ ബിസിലേ ചുരത്തിന് സമീപം വിവാഹസംഘം സഞ്ചരിച്ച വാൻ മറിഞ്ഞ് ഒരാൾ മരിച്ചു. 20 പേർക്ക് പരിക്ക്. കെ. ശിവരാജാണ് (50) മരിച്ചത്.
വനഗുരുവിൽ നിന്ന് കുക്കെ സുബ്രഹ്മണ്യയിലേക്ക് വിവാഹ സംഘവുമായി പോയ വാൻ നിയന്ത്രണം വിട്ട് ഏകദേശം 20 അടി ഉയരത്തിൽനിന്ന് മറിയുകയായിരുന്നു. ഏഴുപേരുടെ പരിക്ക് ഗുരുതരമാണ്. വാഹനത്തിൽ 30ഓളം യാത്രക്കാർ ഉണ്ടായിരുന്നു.
" f
https://www.facebook.com/Malayalivartha
























