നിർമ്മല സീതാരാമൻ സഞ്ചരിച്ച വിമാനം തലകീഴായി പറന്നു..? EMERGENCY LANDING...! ഉടനടി പൈലറ്റ് ചെയ്തത്..!

ഭൂട്ടാനിലെ തിംഫുവിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെയാണ് മന്ത്രിയുടെ വിമാനം ബാഗ്‌ഡോഗ്ര വിമാനത്താവളത്തിൽ ഇറക്കിയത്. മന്ത്രി സുരക്ഷിതയാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ വെള്ളിയാഴ്ച യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു. ഔദ്യോഗിക യാത്രാപരിപാടി പ്രകാരം മന്ത്രി ഇന്നലെ തന്നെ ഭൂട്ടാനിൽ എത്തേണ്ടതായിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം രാത്രി സിലിഗുരിയിൽ തന്നെ തുടരുകയായിരുന്നു.
വിമാനം ടേക്ക് ഓഫ് ചെയ്ത് അല്പസമയത്തിനകം മോശം കാലാവസ്ഥയും കാഴ്ചക്കുറവും കാരണം കനത്ത കുലുക്കം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ പൈലറ്റ് വിമാനം ബാഗ്‌ഡോഗ്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. വിമാനത്താവളത്തിലെ അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതരാക്കി.
മന്ത്രി സുരക്ഷിതയാണെന്നും കാലാവസ്ഥ മെച്ചപ്പെട്ടാൽ വെള്ളിയാഴ്ച യാത്ര തുടരുമെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെടാത്തതിനാൽ മന്ത്രി സിലിഗുരിയിൽ രാത്രി തങ്ങാൻ തീരുമാനിച്ചു. സുരക്ഷാ ഏജൻസികളുടെ സഹായത്തോടെ ഹോട്ടൽ സൗകര്യങ്ങൾ ഒരുക്കി. വെള്ളിയാഴ്ച രാവിലെ കാലാവസ്ഥ മെച്ചപ്പെട്ടാൽ ഭൂട്ടാനിലേക്കുള്ള യാത്ര തുടരും. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനും ഇരു രാജ്യങ്ങളും തമ്മിലുള്ള വിവിധ പങ്കാളിത്ത പരിപാടികളുടെ പുരോഗതി വിലയിരുത്താനുമാണ് മന്ത്രിയുടെ സന്ദർശനം.
കാലാവസ്ഥ മെച്ചപ്പെടുന്നതിനനുസരിച്ച് ധനമന്ത്രിയുടെ ഭൂട്ടാനിലേക്കുള്ള യാത്ര വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുമെന്ന് ഭരണപരമായ വൃത്തങ്ങൾ അറിയിച്ചു. ഒക്ടോബർ 30 മുതൽ നവംബർ രണ്ട് വരെ നീളുന്ന ഔദ്യോഗിക സന്ദർശനത്തിനായി സാമ്പത്തിക കാര്യ വകുപ്പിൽ നിന്നുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് നിർമല സീതാരാമനാണ്.
https://www.facebook.com/Malayalivartha


























 
 