റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും അവസരം ശമ്പളം 65000 വരെ!! ഉടന്‍ അപേക്ഷിക്കൂ...

ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ വീണ്ടും സുവർണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് (ആർആർബി) ജൂനിയർ എഞ്ചിനീയർ (ജെഇ), ഡിപോ മെറ്റീരിയൽ സൂപ്രണ്ടന്റ്റ് (ഡിഎംഎസ്), കെമിക്കൽ & മെറ്റലർജിക്കൽ അസിസ്റ്റന്റ് (സിഎംഎ) തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 2570 ഒഴിവുകളാണുള്ളത്.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻ (സിഇഎൻ) നമ്പർ 05/2025 പ്രകാരം പുറത്തിറങ്ങിയ ഔദ്യോഗിക അറിയിപ്പ് (നോട്ടിഫിക്കേഷൻ) ഇന്ന് (ഒക്ടോബർ 31) മുതൽ അപേക്ഷാ പ്രക്രിയ ആരംഭിച്ചു. എഞ്ചിനീയറിങ് ബിരുദധാരികൾക്കും ഡിപ്ലോമാധാരികൾക്കും റെയിൽവേയിലെ സ്ഥിര ജോലി ലഭിക്കുന്നതിനുള്ള സുവർണാവസരമാണിത്. അപേക്ഷകൾ ഓൺലൈനായി rrbapply.gov.in വഴി സമർപ്പിക്കാം. അവസാന തീയതി നവംബർ 30, 2025.
അപേക്ഷകൾ ഓൺലൈനായി മാത്രമാണ് സ്വീകരിക്കുക rrbapply.gov.in അല്ലെങ്കിൽ പ്രാദേശിക ആർആർബി വെബ്സൈറ്റുകൾ (ഉദാ: rrbcdg.gov.in, rrbguwahati.gov.in) വഴിയും അപേക്ഷിക്കാം.
1. റജിസ്ട്രേഷൻ (മൊബൈൽ/ഇമെയിൽ വെരിഫിക്കേഷൻ).
2. ബേസിക് ഡീറ്റെയിൽസ് ഫിൽ ചെയ്യുക.
3. യൂസർ റിക്വസ്റ്റ് ജനറേറ്റ് ചെയ്ത് ലോഗിൻ.
4. ഫോട്ടോ, സിഗ്നേച്ചർ അപ്‌ലോഡ് (20-50 KB, JPG). 5. ഫീസ് പേയ്‌മെന്റ് (നെറ്റ് ബാങ്കിങ്/കാർഡ്/UPI).
അപേക്ഷാ ഫീസ്
ജനറൽ/OBC: ₹1,൦൦൦  (CBT1 പാസായാൽ ₹500 റീഫണ്ട് ), SC/ST/PwD/സ്ത്രീകൾ ട്രാൻസ്ജെൻഡർ/എക്സ്-സെർവീസ്മാൻ: ₹500 (CBT1 പാസായാൽ പൂർണ റീഫണ്ട് ).
തിരഞ്ഞെടുപ്പ് പ്രക്രിയ
1. CBT 1 (സ്ക്രീനിങ്) - 100 മാർക്ക് (മാത്ത്സ് 30, ജനറൽ ഇന്റലിജൻസ് 25, ജനറൽ അവെയറ്നസ് 15, ജനറൽ സയൻസ് 30).
2. CBT 2 (മെയിൻ) - 150 മാർക്ക് (ജനറൽ അവെയറ്നസ് 15, ഫിസിക്സ്&കെമിസ്ട്രി 15, ബേസിക്ക് കൻസെപ്റ്റ്സ് ഓഫ് എൻവയോൺമെന്റ് 20, ടെക്നിക്കൽ 100).
CBT1, CBT2 -രണ്ടു പരീക്ഷകളും  90 മിനിറ്റ് ദൈർഖ്യം ഉള്ളതാണ് , നെഗറ്റീവ് മാർക്കിങ് ഉണ്ട്  .പരീക്ഷയിൽ ഒരു ചോദ്യത്തിന് നിങ്ങൾ നൽകുന്ന ഉത്തരം തെറ്റാണെങ്കിൽ, ആ ചോദ്യത്തിന് അനുവദിച്ചിരിക്കുന്ന മാർക്കിന്റെ മൂന്നിലൊന്നൊരു ഭാഗം നിങ്ങളുടെ മൊത്തം സ്കോറിൽ നിന്ന് കുറയ്ക്കും. ഉദാഹരണത്തിനു  ഒരു ചോദ്യത്തിന് 3 മാർക്ക് ആണെങ്കിൽ, നിങ്ങൾ അത് തെറ്റായി ഉത്തരം നൽകിയാൽ, 1 മാർക്ക്  നിങ്ങളുടെ സ്കോറിൽ നിന്ന് കുറയ്ക്കും.
3. ഡോക്യുമെന്റ് വെരിഫിക്കേഷൻ.
4. മെഡിക്കൽ എക്സാമിനേഷൻ.
പരീക്ഷാ തീയതികൾ 2026 ജനുവരി-ഫെബ്രുവരി (പ്രതീക്ഷിക്കുന്നു). സിലബസ്: റെയിൽവേ ഔദ്യോഗിക സൈറ്റിൽ ലഭ്യം - ടെക്നിക്കൽ സെക്ഷൻ ഡിസിപ്ലിൻ അനുസരിച്ച് (സിവിൽ: സർവേ, കോൺക്രീറ്റ്; മെക്കാനിക്കൽ: തെർമോഡൈനാമിക്സ്, മെഷീൻസ്). ശമ്പളം തുടക്ക ശമ്പളം: ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരം ലെവൽ 6 - 35,400/മാസം. അലൗവൻസുകൾ: DA, HRA, ട്രാൻസ്പോർട്ട് അലൗവൻസ്, മെഡിക്കൽ, പെൻഷൻ, LTC. ഗ്രോസ് സാലറി: ₹50,000-₹60,000 (സിറ്റി അനുസരിച്ച്). റെയിൽവേയുടെ സുരക്ഷിത ജോലി, പ്രൊമോഷൻ അവസരങ്ങൾ, ട്രെയിനിങ് എന്നിവയും ആകർഷകമായ ഘടകങ്ങളാണ്. ഔദ്യോഗിക നോട്ടിഫിക്കേഷൻ PDF ഡൗൺലോഡ് ചെയ്ത് വായിക്കുക (rrbapply.gov.in). അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത പരിശോധിക്കുക. പരീക്ഷാ തയ്യാറെടുപ്പിന് മുൻവർഷ പേപ്പറുകൾ, മോക്ക് ടെസ്റ്റുകൾ ഉപയോഗിക്കുക. ഫോർമിന്റ് കൃത്യമായി ഫിൽ ചെയ്യുക - തെറ്റുകൾ റിജക്ടിന് കാരണമാകും. പ്രാദേശിക ആർആർബി സോണുകൾക്ക് അനുസരിച്ച് ഒരു സോണിലേക്ക്  മാത്രം അപേക്ഷിക്കാം  . അപേക്ഷാ ഫീസ് പേയ്‌മെന്റ് സ്ക്രീൻഷോട്ട് സൂക്ഷിക്കുക. അപ്‌ഡേറ്റുകൾക്ക് ഔദ്യോഗിക വെബ്സൈറ്റ് പതിവായി ചെക്ക് ചെയ്യുക.
https://www.facebook.com/Malayalivartha


























 
 