എൻജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ മെയിൻസ് 2026ൻറെ രജിസ്ട്രേഷൻ തുടങ്ങി

എൻജിനീയറിങ് പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ ജോയൻറ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ) മെയിൻസ് 2026ൻറെ രജിസ്ട്രേഷൻ തുടങ്ങി.
ഒന്നാം ഘട്ട പരീക്ഷയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചിരിക്കുന്നത്. എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റായ jeemain.nta.ac.in വഴി ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഒന്നാം ഘട്ടം ജനുവരി 21 മുതൽ 30 വരെയും രണ്ടാം ഘട്ടം ഏപ്രിൽ ഒന്ന് മുതൽ 10 വരെയും നടക്കും. 2026 ജനുവരി ആദ്യത്തോടെ പരീക്ഷ കേന്ദ്രം പ്രഖ്യാപിക്കും. രണ്ടാം ഘട്ട പരീക്ഷയുടെ അപേക്ഷകൾ ജനുവരിയിൽ സമർപ്പിക്കാം. എൻ.ഐ.ടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടികൾ), കേന്ദ്രസഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ തുടങ്ങിയവയിലെ വിവിധ ബിരുദതല എൻജിനീയറിങ്, സയൻസ്, ആർക്കിടെക്ചർ, പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനം ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
ഓൺലൈനായി അപേക്ഷിക്കുന്നതിന് ഉദ്യോഗാർഥികൾ താഴെ നൽകിയിരിക്കുന്ന എൻ.ടി.എയുടെ ഔദ്യോഗിക വെബ്സൈറ്റ് jeemain.nta.nic.in സന്ദർശിക്കുക. ഹോം പേജിൽ ലഭ്യമായ ജെ.ഇ.ഇ മെയിൻസ് 2026 സെഷൻ ഒന്ന് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്യുക, രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ അപേക്ഷാ ഫോം പൂരിപ്പിക്കുക. അപേക്ഷാ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ച ശേഷം ഡൗൺലോഡ് ചെയ്യുക. കൂടുതൽ ആവശ്യങ്ങൾക്കായി അതിന്റെ ഒരു ഹാർഡ് കോപ്പി സൂക്ഷിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























