യൂത്തിൻ്റെ കൗതുകവുമായി പ്രകമ്പനം.... ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്ത് കാർത്തിക്ക് സുബ്ബരാജ്

മലയാള സിനിമയിലെ ഏറ്റവും പുതിയ ' തലമുറയിലെക്കാരായ മൂന്ന് അഭിനേതാക്കളുടെ കൗതുകമുണർത്തുന്ന ഭാവങ്ങളുമായി പ്രകമ്പനം ഫസ്റ്റ് ലുക്ക് എത്തി.
തമിഴ് സിനിമയിൽ പുത്തൻ ആശയങ്ങളും, വിസ്മയിപ്പിക്കുന്ന മേക്കിംഗിലൂടെയും ശ്രദ്ധേയനായ കാർത്തിക്ക് സുബ്ബരാജാണ് ഫസ്റ്റ് ലുക്ക് പ്രകാശനകർമ്മം നിർവ്വഹിച്ചത്.ഒക്ടോബർ മുപ്പത്തിയൊന്നു വെള്ളിയാഴ്ച്ച കൊച്ചിയിലെ അവന്യുസെൻ്റെർ ഹോട്ടലിൽ നടന്ന ചടങ്ങിലായിരുന്നു
ഈ പ്രകാശന കർമ്മം അരങ്ങേറിയത്.
ചടങ്ങിൽ ചിത്രത്തിലെ അഭിനേതാക്കളും പ്രധാന അണിയറ പ്രവർത്തകരും പങ്കെടുത്തു.മലയാള സിനിമ തങ്ങൾക്ക് എന്നും പ്രതീക്ഷ നൽകുന്നതാണ്. കാമ്പുള്ള കഥകൾക്ക് മലയാള സിനിമ നൽകുന്ന പ്രാധാന്യം മറ്റൊരു ഭാഷയും നൽകുന്നില്ലായെന്നും കാർത്തിക് സുബ്ബരാജ് പ്രകാശന കർമ്മം നിർവ്വഹിച്ചു കൊണ്ട് പറഞ്ഞു.
നവരസ ഫിലിംസ്, ലക്ഷ്മി നാഥ് ക്രിയേഷൻസ്, എന്നീ ബാനറുകളിൽ ശ്രീജിത്ത്, സുധീഷ്, ബ്ലെസ്സി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രം വിജേഷ് പാണത്തൂർ കഥയെഴുതി സംവിധാനം ചെയ്യുന്നു.
വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നും നഗരത്തിലെ ഒരു കാമ്പസ്സിൽ പഠിക്കാനെത്തുന്ന മൂന്നു കുട്ടികളുടെ ഹോസ്റ്റൽ ജീവിതത്തിൻ്റെ രസക്കൂട്ടുകളാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സാഗർ സൂര്യ, ഗണപതി, പ്രശസ്ത സോഷ്യൽ മീഡിയാ താരം അമീൻ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോണി ആൻ്റെണി അസീസ് നെടുമങ്ങാട്, മല്ലികാസുകുമാരൻ, പി.പി. കുഞ്ഞികൃഷ്ണൻ മാഷ്, കലാഭവൻ നവാസ്, കുടശ്ശനാട് കനകം, ഗംഗാ മീര, സുബിൻ ടാർസൻ,സനീഷ് പല്ലി എന്നിവരും പ്രധാന താരങ്ങളാണ്.
ശ്രീഹരിയുടേതാണു തിരക്കഥ.
സംഗീതം - ബിബിൻ അശോകൻ '
ഛായാഗ്രഹണം - ആൽബി.
എഡിറ്റിംഗ് - സൂരജ്. ഈ എസ്.
കലാസംവിധാനം - സുഭാഷ് കരുൺ.
മേക്കപ്പ് -ജയൻ പൂങ്കുളം.
കോസ്റ്റ്യും - ഡിസൈൻ-സുജിത് മട്ടന്നൂർ.
സ്റ്റിൽസ് - ജസ്റ്റിൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അംബ്രോസ് വർഗീസ്.
പ്രൊജക്റ്റ് ഡിസൈനർ - സൈനുദ്ദീൻവർണ്ണ ചിത്ര'
പ്രൊഡക്ഷൻ
എക്സിക്യൂട്ടീവ്സ് - ശശി പൊതുവാൾ,. കമലാക്ഷൻ പയ്യന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ - നന്ദു പൊതുവാൾ.
കൊച്ചി, കണ്ണൂർ, എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്
https://www.facebook.com/Malayalivartha

























