കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും

ആസംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...
കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. കേരളത്തോടൊപ്പം പിറവി ആഘോഷിക്കുന്ന മറ്റ് നാല് സംസ്ഥാനങ്ങള്‍ക്കും അമിത് ഷാ ആശംസ അറിയിക്കുകയായിരുന്നു.
''ആഗോളതലത്തില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ മികവ് പുലര്‍ത്തുന്നവരും, സര്‍ഗ്ഗാത്മകതയ്ക്കും നൂതനാശയങ്ങള്‍ക്കും പേരുകേട്ടതുമായ ഒരു സംസ്ഥാനമാണിത്. സംസ്ഥാനത്തിന്റെ മനോഹരമായ ഭൂപ്രകൃതിയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പൈതൃകവും ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക മഹത്വത്തെ പ്രതിഫലിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് എപ്പോഴും നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ പിറവി ദിനമാണ് നവംബര്‍ 1. പിറവി ആഘോഷിക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകള്‍ നേര്‍ന്നു. സംസ്ഥാനങ്ങള്‍ പൊതുജനക്ഷേമം, ശുചിത്വം, സമൃദ്ധി എന്നിവയിലേയ്ക്ക് പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങളുടെ അഭിവൃദ്ധിക്കും മഹത്വത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് അമിത് ഷാ എക്‌സില്‍ കുറിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























