പ്രാർത്ഥനയോടെ.... വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനായ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായി, തെരച്ചിൽ തുടരുന്നു

വിഴിഞ്ഞത്തിന് സമീപം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് 12 വയസുകാരനായ ആറാം ക്ലാസ് വിദ്യാർഥിയെ കടലിൽ കാണാതായി. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ ജോബിൾ (12) നെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്നശേഷം ബന്ധുവും അതേ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയുമായി കുളിക്കാനിറങ്ങിയതായിരുന്നു ജോബിൾ.
ജോബിൾ കുളിക്കുന്നതിനിടെ ശക്തമായ തിരയിൽപ്പെടുകയായിരുന്നു. കരയിൽ നിന്നിരുന്ന സുഹൃത്താണ് നാട്ടുകാരെയും ബന്ധുക്കളെയും വിരമറിയിച്ചത്.
അടിമലത്തുറ അമ്പലത്തുംമൂല സെന്‍റ് ആന്‍റണീസ് പള്ളിയ്ക്ക് സമീപം റോസി ഹൗസിൽ പത്രോസിന്‍റെയും ഡയാനയുടെയും മകനാണ് ജോബിൾ.
വിഴിഞ്ഞം പൊലീസും കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി രാത്രിയും തെരച്ചിൽ തുടരുകയാണ്.
" f
https://www.facebook.com/Malayalivartha
























