Widgets Magazine
01
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ 7 ന് സമാനമായ മറ്റൊരു ഭീകരാക്രമണം.. ഇസ്രായേൽ പ്രതിരോധ സേനയും, രഹസ്യാന്വേഷണ ഏജൻസിയായ മൊസാദും അതീവ ജാഗ്രതയിലാണ്..അതിർത്തി വരെ എത്തുന്ന ഒരു കര ആക്രമണമാകാം നടക്കാൻ പോകുന്നത്..


കരൂർ ദുരന്തത്തിൽ വിജയ്‌ക്കെതിരെ ഉയർന്ന വിമർശനം..പ്രതികരിച്ചിരിക്കുകയാണ് നടൻ അജിത് കുമാർ.. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി, നാമെല്ലാവരും ഇതിന് ഉത്തരവാദികളാണ്..


ടാൻസാനിയയിൽ മൂന്ന് ദിവസമായി നടന്ന അക്രമാസക്തമായ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ.. ഏകദേശം 700 പേർ കൊല്ലപ്പെട്ടു..പ്രദേശങ്ങളിൽ പ്രകടനക്കാർ തെരുവിലിറങ്ങി..


മുന്‍ എക്സിക്യുട്ടീവ് ഓഫീസറേ കുടുക്കി ഉണ്ണികൃഷ്ണൻ പോറ്റി.. ഇനി അടുത്തത് സുധീഷ് കുമാര്‍..വീടിന്റെ അടിത്തറ വരെ തോണ്ടിയെടുക്കാൻ എസ് ഐ ടി പുറപ്പെട്ടു..ഇന്ന് വൈകുന്നേരം റാന്നികോടതിയില്‍ ഹാജരാക്കും..


ശബരിമല ദ്വാരപാലക ശില്‍പ്പപാളിയിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍ അറസ്റ്റില്‍...

വിസ്മയാ മോഹൻലാൽ അഭിനയ രംഗത്ത് ചിത്രത്തിന് ആരംഭം കുറിച്ചു

01 NOVEMBER 2025 10:49 AM IST
മലയാളി വാര്‍ത്ത
വിസ്മയാ മോഹൻലാൽ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് വ്യാഴാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ നടന്നു അരങ്ങേറി.
ചലച്ചിത്ര, സാമൂഹ്യ രംഗങ്ങളിലെ നിരവധി വ്യക്തിത്ത്വങ്ങളുടേയും ബന്ധുമിത്രാദി കളുടേയും, അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്.

ആശിർവ്വാദ് സിനിമാമ്പിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് മോഹൻലാൽ ആദ്യ തിരി തെളിയിച്ചതോടെ യാണ് തുടക്കമായത്.തുടർന്ന് ശ്രീമതി സുചിത്രാ മോഹൻലാൽ സ്വിച്ചോൺ കർമ്മവും പ്രണവ് മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകി.

ആശിഷ് ജോ ആൻ്റണി അഭിനയ രംഗത്ത്
ഈ ചിത്രത്തിലൂടെ മറ്റൊരു നടൻ്റെ കടന്നുവരവും ഇവിടെ പ്രഖ്യാപിക്കപ്പെട്ടു.ആശിഷ്ജോ ആൻ്റെണിയാണ് ഈ നടൻ.മോഹൻലാലാണ് ആശിഷിനെ ചടങ്ങിൽ അവതരിപ്പിച്ചത്.ആൻ്റണി പെരുമ്പാവൂരിൻ്റെ മകനാണ് ആശിഷ്എമ്പുരാൻ എന്ന ചിത്രത്തിൽ നിർണ്ണായകമായ രംഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നു ആശിഷ് . അന്ന് ഈ കഥാപാത്രം ആരെന്ന് പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുണർത്തിയിരുന്നു. ആ അന്വേഷണമാണ് ഇന്ന് ഈ ചടങ്ങിൽ എത്തിച്ചേർന്നത്.

ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് ആശിഷ് ജോ ആൻ്റെണി അവതരിപ്പിക്കുന്നത്. ആശിഷിൻ്റെ കടന്നുവരവും തികച്ചും യാദൃശ്ചികമാണന്ന് മോഹൻലാൽ പറഞ്ഞു. ഇതിൽ ഒരു കഥാപാത്രം ഉണ്ടായപ്പോൾ ആശിഷിനോട് ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു.
അയാൾ അതിനു സമ്മതം മൂളി.

നാൽപ്പത്തിയെട്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ അഭിനയ രംഗത്ത് എത്തുമ്പോൾ ഇത്തരം വലിയ ചടങ്ങുകളൊന്നും ഇല്ലായിരുന്നു.വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.അതിന് അനുയോജ്യമായ ഒരു കഥ ഒത്തുവന്നത് ഈ ചിത്രത്തിലാണ്. അഭിനയം ഈസ്സിയായ കാര്യമല്ല. അത് തെരഞ്ഞെടുക്കു വാനുള്ള പൂർണ്ണ സ്വാതന്ത്ര്യം അവർക്കു ഉളതാണ്. അതിനുള്ള സാഹസര്യങ്ങൾ ഒരുക്കിക്കൊടുക്കുക യാണ് നമുക്കു ചെയ്യാനുള്ളത്.. അതിനുള്ള പ്രൊഡക്ഷൻ ഹൗസ് ഇപ്പോഴുണ്ട്. - മകൾ അഭിനയ രംഗത്തേക്കു കടന്നു വരുന്നതിനേക്കുറിച്ച് മോഹൻലാലിൻ്റെ അഭിപ്രായമായിരുന്നു ഇത് .
മകൾ അഭിനയ രംഗത്ത് കടന്നു വരുന്നത് ഒരു അമ്മയെന്ന നിലയിൽ തനിക്ക് ഏറെ സന്തോഷം പകരുന്ന കാര്യം തന്നെയെന്ന് സുചിത്രാ മോഹൻലാലും ചടങ്ങിൽ വ്യക്തമാക്കി.
പ്രശസ്ത സംവിധായകൻ ജോഷി, ദിലീപ്, മേജർ രവി, വൈശാഖ്, തരുൺ മൂർത്തി, ആരുൺ ഗോപി, സിയാദ് കോക്കർ, സാബു ചെറിയാൻ, എം.രഞ്ജിത്ത്, ലാസ്റ്റിൻ സ്റ്റീഫൻ, ജോബി ജോർജ്, ആഷിക് ഉസ്മാൻ, ആൽവിൻ ആൻ്റെണി ഔസേപ്പച്ചൻ,കൃഷ്ണമൂർത്തി, ബോബി കുര്യൻ, ഡോ. അലക്സാണ്ടർ. മനോജ്(ദുബായ്) ശ്യാംകുമാർ ( ജെമിനി ലാബ്) ലിൻഡാജീത്തു , മാധ്യമപ്രവർത്തക സുജയ്യ പാർവ്വതി,എന്നിവർ ആശംസകൾ നേർന്നു.
ഒരു കൊച്ചു കുടുംബ ചിത്രം എന്നു മാത്രമേ ചിത്രത്തേ ക്കുറിച്ച് സംവിധായകൻ ജൂഡ് ആൻ്റെണി വ്യക്തമാക്കിയിട്ടുള്ളൂ. മോഹൻലാൽ ഉണ്ടോയെന്ന ചോദ്യത്തിന് ഒരു പക്ഷെ മിന്നായം പോലെ വന്നു പോയെന്നു വരാം എന്ന് മോഹൻലാലും ജൂഡ് ആൻ്റണിയും ഒരുപോലെ പറഞ്ഞു.
ഡോ. എമിൽ ആൻ്റെണിയും, ഡോ. അനീഷ ആൻ്റെണിയുമാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് .
'ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആൻ്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം. ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ,
എഡിറ്റിംഗ്- ചമൻ ചാക്കോ.
പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ.
മേക്കപ്പ് - ജിതേഷ് പൊയ്യ .
കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം.
ഫിനാൻസ് കൺട്രോളർ - മനോഹരൻ' കെ. പയ്യന്നൂർ,
പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.
വാഴൂർ ജോസ്. "  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MOSAD മൊസാദും ഐഡിഎഫും അതീവ ജാഗ്രതയിൽ  (3 minutes ago)

പിണറായിയെ ഒറ്റി മന്ത്രി രാഹുലിനെ പിടിച്ച് മടിയിൽ ഇരുത്തി..! സർക്കാർ പരിപാടിയിൽ രാഹുൽ തീ..! ഉമ്മചാണ്ടിക്ക് ജയ് വിളി !  (7 minutes ago)

കരൂർ ദുരന്തത്തിന് ഉത്തരവാദി വിജയ് മാത്രമല്ല  (1 hour ago)

ഗർഭാശയഗള അർബുദം - എച്ച്.പി.വി വാക്സിനേഷൻ: ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും  (1 hour ago)

വാ​ൻ മ​റി​ഞ്ഞ് ഒ​രു മരണം..  (1 hour ago)

ടി​പ്പ​ർ ലോ​റി​യി​ടി​ച്ച് കാ​ർ ക​ത്തി ...  (1 hour ago)

ഒക്ടോബർ 31 മുതൽ നവംബർ 27 വരെ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം.  (2 hours ago)

അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം  (2 hours ago)

.. പവന് 200 രൂപയുടെ കുറവ്  (2 hours ago)

ആശംസകളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും...  (2 hours ago)

സഭയിൽ അതിദാരിദ്ര്യമുക്ത പ്രഖ്യാപനം .! വലിച്ച് കീറി മുഖ്യനിട്ട് പൊട്ടിച്ച് സതീശൻ..! Pr -നെ ചുട്ട് കത്തിച്ച് ഇറങ്ങി ...!  (2 hours ago)

Tanzania Protest കർഫ്യുവിൽ സൈന്യത്തെ വിന്യസിച്ചു:  (2 hours ago)

ഇന്ത്യയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും.  (2 hours ago)

കാട്ടു കള്ളന്മാർ കീഴടങ്ങുന്നു  (3 hours ago)

ജൂഡ് ആൻ്റെണി ജോസഫ് സംവിധായകൻ  (3 hours ago)

Malayali Vartha Recommends